തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ കറൻസി ക്ഷാമം രൂക്ഷമാണെന്നു ധനമന്ത്രി ടി.എം തോമസ് ഐസക്. ബെവ്‌കോയുടെയും ലോട്ടറിയുടെയും വിറ്റുവരവ് പണമായി നേരിട്ട് ട്രഷറിയിൽ നിക്ഷേപിക്കാൻ സർക്കാർ തീരുമാനിച്ചു. 50 കോടി രൂപ ഇതിലൂടെ ലഭ്യമാക്കാൻ സാധിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. റിസർവ് ബാങ്ക് പ്രശ്‌നത്തെ ഗുരുതരമായി കാണുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
സുപ്രീംകോടതി വിധിയിലൂടെ ബെവ്‌കോയുടെ വരുമാനം കുറഞ്ഞതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ടെന്ന് ധനമന്ത്രി പറയുന്നു. ധന പ്രതിസന്ധി രൂക്ഷമായി തുടരുകയാണെങ്കിൽ സിവിൽ സപ്ലൈസിന്റെ വരുമാനവും നേരിട്ട് ട്രഷറിയിലേക്കു അടയ്ക്കുന്ന രീതിയാക്കും.
223 ട്രഷറികളിലായി 174 കോടി രൂപയുടെ കറൻസിയാണ് ധനവകുപ്പ് ആവശ്യപ്പെട്ടത്. എന്നാൽ 51 കോടി രൂപ മാത്രമാണ് ഇന്നു ലഭിച്ചത്. 53 ട്രഷറികളിലാകട്ടെ പണമൊന്നും ലഭിച്ചില്ല. ആവശ്യപ്പെടുന്ന കറൻസിയുടെ 30 ശതമാനം മാത്രമാണ് റിസർവ് ബാങ്ക് സംസ്ഥാനത്തിന് ദിനം പ്രതി കൈമാറുന്നത്. വിഷു-ഈസ്റ്റർ ഉൾപ്പെടെയുള്ള ഉത്സവ സമയത്ത് കറൻസി ഞെരുക്കം ക്ഷേമ പെൻഷൻകാരെയും ശമ്പളക്കാരെയും ഏറെ ബുദ്ധിമുട്ടിലാഴ്ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here