വിഷുദിനത്തിനൊരുങ്ങി ശബരിമല; വിഷുക്കണി കാണാനും കൈനീട്ടം സ്വീകരിക്കാനും ഭക്തജനങ്ങളുടെ തിരക്ക്

സന്നിധാനം: വിഷുദിനത്തിനൊരുങ്ങി ശബരിമല. വിഷുക്കണി കാണാനും കൈനീട്ടം സ്വീകരിക്കാനും ആയിരക്കണക്കിനു ഭക്തരാണ് ശബരിമലയിലെത്തുന്നത്. നാളെ പുലർച്ചെ മൂന്നു മണിക്കാണ് വിഷുക്കണി. തുടർന്ന് മേൽശാന്തി ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും.

മകര മണ്ഡലകാലത്തിനു സമാനമായ തിരക്കാണ് വിഷുവിന് ശബരിമലയിൽ. മലയാളികൾക്കു പുറമേ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ഭക്തരാണെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel