ബൊറൂസിയ ടീമിനു നേരെ ആക്രമണം; ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരാൾ പിടിയിൽ; ആക്രമണത്തിന്റെ കാരണം കണ്ടെത്താനാകാതെ പൊലീസ്

ബെർലിൻ: ജർമനിയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ഫുട്‌ബോൾ ടീമിനു നേർക്കു ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരാളെയാണ് ജർമൻ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. മൂന്നു സ്‌ഫോടനങ്ങൾ നടന്നതിൽ ഒന്നിൽ ലോഹചീളുകൾ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ഭീകരാക്രമണം എന്നു സംശയിക്കുന്നുണ്ടെങ്കിലും ആക്രമണത്തിന്റെ ലക്ഷ്യം എന്തെന്നു ഇനിയും കണ്ടെത്താനായിട്ടില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ലഭിച്ച രണ്ടു കത്തുകളും അന്വേഷണോദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. സ്‌ഫോടനം നടന്നതിന്റെ സമീപത്തു നിന്നു തന്നെയാണ് കത്തുകൾ കണ്ടെത്തിയത്.

ജർമൻ ചാൻസലർ എയ്ഞ്ചല മെർക്കൽ സംഭവത്തെ അപലപിച്ചു. മൊണാക്കോയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് ഒന്നാം പാദ ക്വാർട്ടർ മത്സരത്തിനായി പുറപ്പെട്ട ബൊറൂസിയ ടീം സഞ്ചരിച്ച ബസ്സിന് സമീപം ഇന്നലെ പ്രാദേശികസമയം 7 മണിക്കായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിൽ ടീമംഗം മാർക് ബർത്രയ്ക്കു പരുക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News