അന്താരാഷ്ട്ര ശബ്ദമലിനീകരകണ ദിനത്തിൽ തലസ്ഥാനം ഹോൺവിമുക്ത ദിനം ആചരിക്കും; ശബ്ദമലിനീകരണത്തിനെതിരായ ബോധവത്കരണം ലക്ഷ്യം

തിരുവനന്തപുരം: അന്താരാഷ്ട്ര ശബ്ദമലിനീകരണ അവബോധദിനമായ ഏപ്രിൽ 26 നു തലസ്ഥാനത്ത് ഹോൺവിമുക്ത ദിനം ആചരിക്കാനൊരുങ്ങുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നിസ്സും കേരള പൊലീസുംഗതാഗതവകുപ്പും സംയുക്തമായാണ് ബോധവത്കരണത്തിന്റെ ഭാഗമായി ഹോൺവിമുക്ത ദിനം ആചരിക്കുന്നത്.

സംസ്ഥാനത്ത് വർധിച്ചുവരുന്ന ശബ്ദമലിനീകരണം ജനങ്ങളിൽ ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന വിഷയവുമായി ഡോക്ടർമാരുടെ സംഘനയായ ഐഎംഎയാണ് രംഗത്ത് എത്തിയത്. തുടർന്നു ഇതിന്റെ പ്രാരംഭമായി അന്തരാഷ്ട്ര ശബ്ദമലിനീകരണ അവബോധദിനമായ ഏപ്രിൽ 26 നു ഹോൺ വിമുക്തദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനൊപ്പം നിസ്സും കേരള ഗതാഗതവകുപ്പ്, കേരള പൊലീസ് എന്നിവരും കൈ കോർക്കുകയാണ്. ഹോൺവിമുക്ത ദിനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിഷയം സംബന്ധിച്ച് മാധ്യമപ്രതിനിധികളുമായി തുറന്ന ചർച്ചയും നടന്നു. വിവിധ സർക്കാർ വിഭാഗങ്ങളെ കൂടാതെ കിംസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ്, ക്രെഡായ്, സരസ്വതി വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങളും ബോധവത്കരണ പ്രവർത്തനത്തിന്റെ ഭാഗമാവുകയാണ്. നടൻ മോഹൻലാലും ക്യാംപയിനിൽ അണിചേരൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here