നന്തൻകോട് കുടുംബത്തെ കൂട്ടക്കൊല ചെയ്തത് അച്ഛന്റെ സ്വഭാവദൂഷ്യം മൂലമെന്നു കേഡൽ; മാതാപിതാക്കളും സഹോദരിയും ഒറ്റപ്പെടുത്തി; മാനസികരോഗിയെന്ന പ്രചാരണവും കൊലയ്ക്കു കാരണമായി

തിരുവനന്തപുരം: നന്തൻകോട് കുടുംബത്തെ കൂട്ടക്കൊല ചെയ്ത സംഭവത്തിലെ പ്രതി കേഡൽ ജീൻസൺ രാജിന്റെ പുതിയ മൊഴി പുറത്തായി. അച്ഛന്റെ സ്വഭാവദൂഷ്യമാണ് കൊലയ്ക്കു പ്രധാന കാരണമായതെന്നു കേഡൽ പൊലീസിനു മൊഴി നൽകി. മാതാപിതാക്കളും സഹോദരിയും അവഗണിച്ചതും കൊലയ്ക്കു കാരണമായി. കു്ടിക്കാലത്ത് കൂട്ടുകാരിൽ നിന്ന് ഒറ്റപ്പെടുത്താൻ ശ്രമിച്ചു. തന്നെ മനോരോഗിയായി ചിത്രീകരിച്ചതും കൊല ചെയ്യാനുള്ള വൈരാഗ്യത്തിനു കാരണമായി കേഡൽ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

അച്ഛൻ രാത്രികാലങ്ങളിൽ മദ്യപിച്ച് സ്ത്രീകളോട് അസഭ്യം പറയാറുണ്ടായിരുന്നു. തിരുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമായത്. അമ്മയ്ക്ക് എല്ലാ വിഷയവും അറിയാമായിരുന്നു. എന്നിട്ടും അമ്മ അച്ഛനെ തിരുത്താനോ സംസാരിക്കാനോ തയ്യാറായില്ല. ഇതുകൊണ്ടാണ് അമ്മയെ കൊലപ്പെടുത്തിയത്. എന്നാൽ, സഹോദരിയുടെയും ബന്ധുവായ ലളിതയുടേതും ദയാവധമാണ്. അച്ഛനും അമ്മയും മരിച്ചാൽ അവർ ഇരുവരും ഒറ്റപ്പെടുമല്ലോ എന്നു കരുതിയാണ് അവരെയും കൊലപ്പെടുത്തിയതെന്നും കേഡൽ മൊഴി നൽകിയത്.

ഡോക്ടർ ജീൻ പദ്മ, അച്ഛൻ പ്രൊഫ. രാജ് തങ്കം, സഹോദരി കരോൾ, ബന്ധുവായ ലളിത എന്നിവരെ മഴു ഉപയോഗിച്ച് ക്രൂരമായി വെട്ടിയും കത്തി ഉപയോഗിച്ച് കുത്തിയുമാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. മാതാപിതാക്കളും സഹോദരിയും കാണിച്ച അവഗണനയും കുറ്റപ്പെടുത്തലുമാണ് കുടുംബത്തെ ഒന്നാകെ അരുംകൊല ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത്. താൻ മാനസികരോഗിയാണെന്ന രക്ഷിതാക്കളുടെ പ്രചരണവും കൊലപാതകത്തിന് ആക്കം കൂട്ടിയാതായും കേഡൽ മൊഴി നൽകിയതായി പൊലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നു.

കൊലപാതകം നടത്തുന്നതിന് മുൻപ് ഡമ്മിയിൽ കേഡൽ അത് പരീക്ഷിച്ചിരുന്നു. ചെറുപ്പം മുതൽക്കേ പപ്പയും മമ്മിയും കേഡലിനെ ഒറ്റപ്പെടുത്തി. കുറ്റപ്പെടുത്തലുകളും അവഗണനയും മാത്രമായിരുന്നു അവനു കൂട്ട്. കേഡലിനേക്കാൾ കൂടുതൽ സ്‌നേഹം സഹോദരിയായ കരോളിനു നൽകി. സഹപാഠികളോട് കേഡൽ മാനസികരോഗിയാണെന്നു മാതാപിതാക്കൾ പറഞ്ഞു.

പഠനത്തിൽ പിന്നാക്കം നിന്ന കേഡലിനെ രക്ഷിതാക്കൾ കുറ്റപ്പെടുത്തി. തുടങ്ങിയ കാര്യങ്ങൾ കൊലപാതകത്തിന് കാരണമായതായും പൊലീസിന്റെ കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നു. പൊലീസ് പറയുന്ന ചില കാര്യങ്ങളിൽ ചില ചോദ്യങ്ങൾ ഉയരുന്നതിനാൽ കൂടുതൽ ചോദ്യം ചെയ്യലിൽ അതിന് ഉത്തരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്ദ്യോഗസ്ഥർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel