ആരവങ്ങളില്ല, ധൂർത്തില്ല; ജനകീയം… ജനമനസുകളിൽ; എൽഡിഎഫ്-യുഡിഎഫ് കാലങ്ങളിലെ ജനസമ്പർക്കം ഒരു താരതമ്യം

യുഡിഎഫ് ഭരണകാലത്ത് 2011 മുതൽ 2013 വരെ നടന്ന ജനസമ്പർക്കവും ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരിന്റെ ജനകീയവും താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസങ്ങൾ നമുക്ക് കാണാനാകും.

2013 സ്ഥലം: നെഹ്‌റു സ്‌റ്റേഡിയം, കോട്ടയം

OC Janasamparkam

സൈറണിട്ട് പാഞ്ഞെത്തുന്ന ആംബുലൻസ്. അതിനുള്ളിലേക്ക് പിടിച്ചുകയറി കോമാ സ്റ്റേജിലുള്ള രോഗിയെ ഒരു കൈകൊണ്ട് തലോടി മറുകൈകൊണ്ട് അപേക്ഷയിൽ കുത്തിക്കുറിച്ച് ഒപ്പിടൽ. കാമറകളിൽ നിന്നു തുരുതുരെ ഫ് ളാഷുകൾ. പിന്നെ അപേക്ഷയുമായി കാത്തു കാത്ത് തളർന്നിരിക്കുന്നവരുടെ ഇടയിലേക്ക് ഉറക്കമൊഴിഞ്ഞ് എത്തുന്ന മുഖ്യമന്ത്രി. യുഡിഎഫ് ഭരണകാലത്തെ ജനകീയ സമ്പർക്ക മാമാങ്കം. ഇതൊക്കെയായിരുന്നു. എതിരാളികൾ പോലും അന്തംവിട്ടുപോയി. പിന്നാമ്പുറം ചികഞ്ഞപ്പോൾ ഇതൊക്കെ വെറും കെട്ടുകാഴ്ചകളായിരുന്നെന്നു പിന്നീടാണ് ജനങ്ങൾക്കു ബോധ്യമായത്.

പ്രതിസന്ധിക്കിടയിലെ ധൂർത്ത്

റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ ഓർമ്മപ്പെടുത്തിയ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി. അദ്ദേഹം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ ജനസമ്പർക്കത്തിനായി മൂന്നുവർഷം പൊടിച്ചത് 15 കോടി രൂപയായിരുന്നു. ഈ തുക ജനങ്ങൾക്കു നൽകിയതല്ലെന്ന് പ്രത്യേകം ഓർമിപ്പിക്കട്ടെ. മൂന്നു വർഷങ്ങളിൽ സംസ്ഥാനത്ത് ജനസമ്പർക്ക പരിപാടി നടത്താൻ വേണ്ടി പന്തലൊരുക്കാനും ഉദ്യോഗസ്ഥരുടെ ഭക്ഷണത്തിനും മറ്റുമൊക്കെ മാത്രം ചിലവാക്കിയതാണ് ഭീമമായ ഈ തുക.

അതിനൊപ്പം പൊലീസ് അടക്കമുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യാത്രസൗകര്യങ്ങളും മറ്റും പരിശോധിക്കുമ്പോൾ 30 കോടിക്കപ്പുറത്തായിരിക്കും കണക്കുകൾ ചെന്നെത്തി നിൽക്കുക. എന്നിട്ടോ മൂന്നു ഘട്ടങ്ങളിൽ മുഖ്യമന്ത്രി ദുരിതാശ്വസ ഫണ്ടിൽ നിന്ന് പരാതി നൽകിയ അപേക്ഷകർക്ക് നൽകിയ തുകയാകട്ടെ കേവലം 9.38 കോടി രൂപ മാത്രമാണ്. എത്ര അപേക്ഷ ലഭിച്ചു. എത്രയെണ്ണം തീർപ്പുണ്ടാക്കി. ഉത്തരമില്ല. പരാതിയുമായി എത്തുന്നവരുടെ എണ്ണം ഏറി. ഇതെല്ലാം കണ്ണിൽ പൊടിയിടാനുള്ള ഗിമ്മിക്കുകളായിരുന്നു.

2017 ൽ എത്തിയപ്പോൾ

Janakeeyam 2

പിഴവുകൾ തിരിച്ചറിഞ്ഞ് പാളിച്ചകളില്ലാതെ എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച മുഖ്യമന്ത്രിയുടെ ജനകീയ സമ്പർക്ക പരിപാടി ‘ജനകീയം’ ശ്രദ്ധേയമാകുന്നത്. കോട്ടയം, പാലാ റവന്യൂ ഡിവിഷൻ അടിസ്ഥാനത്തിൽ മാത്രം നടന്ന ജനസമ്പർക്ക പരിപാടിയിലൂടെ രണ്ടിടങ്ങളിലായി ഒത്തുതീർപ്പാക്കിയത് 10,000 അപേക്ഷകളാണ്. നൽകിയ ധനസഹായമാകട്ടെ 1.53 കോടി രൂപയും. ഉയർന്ന തോതിലുള്ള സഹായം അഭ്യർത്ഥിച്ചുള്ള മറ്റു അപേക്ഷകളാകട്ടെ സഹായം ലഭ്യമാക്കണമെന്ന ജില്ലാ കളക്ടർ സി.എ ലതയുടെ ശുപാർശയോടെ സർക്കാരിനു സമർപ്പിക്കുകയും ചെയ്തു.

Janakeeyam 4

കോഴിക്കോട് ജില്ലയിൽ നടന്ന രണ്ടു ദിവസത്തെ ജനകീയത്തിൽ വിതരണം ചെയ്തത് 2,01,21,100 രൂപയാണ്. വടകര താലൂക്കിൽ ലഭിച്ച 409 പരാതികൾ പൂർണമായും അവിടെ വച്ചുതന്നെ പരിഹരിച്ചുവെന്നതും ശ്രദ്ധേയമാണ്. അകേക്ഷകരെല്ലാം മടങ്ങിയത് തികഞ്ഞ പ്രതിക്ഷയോടെയും തൃപ്തിയോടെയുമാണ്. ഈ നിലയിൽ മറ്റു ജില്ലകളിലും ജനകീയം പുരോഗമിക്കുകയാണ്.

വലിയ ആരവങ്ങളില്ലാതെ ധൂർത്തില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ കോട്ടയം കോഴിക്കോട് ജില്ലകളിൽ മാത്രം നടന്ന ജനസമ്പർക്ക പരിപാടി ഉദാഹരണത്തിന് വേണ്ടി മാത്രമാണ് ഇവിടെ ചൂണ്ടിക്കാട്ടിയത്. ജനകീയത്തിന്റെ ആദ്യഘട്ടം സംസ്ഥാനത്ത് പൂർത്തിയാകുമ്പോൾ പാഴ്ചിലവുകൾ ഒന്നുതന്നെയുണ്ടാകില്ല എന്ന് എതൊരു പൗരനും ഉറപ്പിക്കാം. ഇത്തരത്തിലുള്ള ജനകീയ മാതൃക മാധ്യമങ്ങളിൽ വാർത്തകളാകാത്തത് നിർഭാഗ്യകരം. പക്ഷേ, ഒന്നുറപ്പിക്കാം. ജനമനസുകളിൽ ഈ ജനകീയം ഇടം നേടിയെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News