അതീവ ഗ്ലാമറസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അമല പോൾ; ജെഎഫ്ഡബ്ല്യു സമ്മർ സ്‌പെഷ്യൽ എഡിഷൻ ഷൂട്ടിൽ നടി എക്‌സ്ട്രാ ഹോട്ട് | വീഡിയോ

അതീവ ഗ്ലാമറസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അമല പോൾ. പുതിയ ഫോട്ടോ ഷൂട്ട് വീഡിയോയിലാണ് അമല ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്. ജെഎഫ്ഡബ്ല്യുവിന്റെ സമ്മർ സ്‌പെഷ്യൽ എഡിഷൻ ഷൂട്ടിലാണ് നടി എക്‌സ്ട്രാ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്. വിവാഹമോചനത്തിനു ശേഷം അമല ആളാകെ മാറി എന്നു പറയുന്നത് ശരിവയ്ക്കുകയാണ് താരത്തിന്റെ ഫോട്ടോഷൂട്ട്.

ലുക്കിലും ഫീലിലും പഴയ അമലയല്ല ഇപ്പോഴത്തെ അമല. ചില പരിപാടികളിൽ പ്രത്യക്ഷപ്പെടുന്നതു പോലും ഗ്ലാമർ വേഷങ്ങളിൽ ആണ്. അമലയുടെ പുതിയ ഫോട്ടോ ഷൂട്ടും ഈ വഴിക്കു തന്നെ. വൻ ഹിറ്റായിരിക്കുകയാണ് ഫോട്ടോ ഷൂട്ടുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വീഡിയോ. പ്രമുഖ ലൈഫ് സ്‌റ്റൈൽ മാഗസിനായ ജെഎഫ്ഡബ്ലുവിന്റെ സമ്മർ സ്‌പെഷ്യൽ എഡിഷനായി താരം നടത്തിയ ഫോട്ടോഷൂട്ട് വീഡിയോയാണ് തരംഗമാകുന്നത്.

സംവിധായകൻ എഎൽ വിജയിയുമായുള്ള വിവാഹമോചനത്തിനു ശേഷം അതീവ ഗ്ലാമറസ് വേഷങ്ങളിലാണ് അമല സിനിമയിലേക്കെത്തിയത്. ചെയ്യുന്നതെല്ലാം ഗ്ലാമർ റോളുകളായതിനാൽ തന്നെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇതും അതേ പാതയിൽ തന്നെയാണ്. സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും തന്റെ സൗന്ദര്യരഹസ്യത്തെ കുറിച്ചും വീഡിയോയിൽ അമല വിവരിക്കുന്നുണ്ട്. വേനൽക്കാല ചർമ്മ സംരക്ഷണത്തെക്കുറിച്ചും അമല വിശദീകരിക്കുന്നു.

അതിനിടെ വിവാഹമോചനത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്കു അമല മറുപടി നൽകിയിരുന്നു. സിനിമയിലെ വളർച്ചയെക്കാളുപരി വൈകാരികവും ബൗദ്ധികവുമായ വളർച്ചയ്ക്കാണ് താൻ പ്രാധ്യാന്യം നൽകിയിരുന്നതെന്നു അമല പറഞ്ഞു.

ജീവിതം കരഞ്ഞു തീർക്കാൻ ആഗ്രഹിക്കാത്തതു കൊണ്ടാണ് വീണ്ടും സിനിമയിലേക്കും മോഡലിംഗ് രംഗത്തേക്കും തിരിഞ്ഞത്. തന്നെ സംബന്ധിച്ചിടത്തോളം ജീവിതം അത്രമേൽ സുന്ദരമാണ്. ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനു തടസ്സമാകുമെന്നു കണ്ടപ്പോഴാണ് വിവാഹജീവിതത്തിൽ നിന്നു സ്വതന്ത്രയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News