കേദലിന്റെ തെളിവെടുപ്പ് തുടരുന്നു; കൊലപാതകത്തിന് ഉപയോഗിച്ച കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുത്തു; പിതാവിന്റെ സ്വഭാവദൂഷ്യം കൊലപാതകത്തിന് പിന്നിലെന്ന് പുതിയ മൊഴി

തിരുവനന്തപുരം : നന്ദന്‍കോട് കൂട്ടക്കൊലകേസിലെ പ്രതിയായ കേഡല്‍ ജീന്‍സണെ പൊലീസ് നന്ദന്‍കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിനിടെ കൊലപാതകത്തിന് ഉപയോഗിച്ച കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുത്തു. പിതാവിന്റെ സ്വഭാവദൂഷ്യമാണ് കൂട്ടക്കൊലയില്‍ കലാശിച്ചതെന്നാണ് പ്രതി പൊലീസിന് നല്‍കിയ പുതിയ മൊഴി.

അതേസമയം കൊലപാതകം നടത്തിയതിന്റെ യാഥാര്‍ത്ഥ കാരണത്തെകുറിച്ച് കേഡല്‍ അടിക്കടി മൊഴി മാറ്റിപറയുകയാണ്. ഇത് അന്വേഷണ സംഘത്തെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കി. നന്ദന്‍കോട് കൂട്ടക്കൊലകേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയെ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് തെളിവെടുപ്പിന് എത്തിച്ചത്.

കൊലപാതകം നടന്ന നന്ദന്‍കോട്ടെ 117-ാംനമ്പര്‍ വീട്ടിലെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയത്. നാല് പേരെ മഴു ഉപയോഗിച്ച് മാരകമായി വെട്ടികൊലപ്പെടുത്തിയ മുറി ഫോറന്‍സിക് വിദഗ്ധയും പൊലീസും പരിശോധിച്ചു. എല്ലാപേരെയും ഇരുത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കസേര, കുത്താനും കഴുത്ത് മുറിയ്ക്കാനുമായി ഉപയോഗിച്ച കത്തി, ഇരുമ്പ് ദണ്ഡ് എന്നിവ പൊലീസിന് ലഭിച്ചു.

കേദല്‍ വെട്ടി കൊലപ്പെടുത്താന്‍ ഉപയോഗിച്ച മഴു സംഭവദിവസം തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. മഴു ഉപയോഗിച്ച് എല്ലാപേരുടെയും തലയ്ക്ക് പുറകില്‍ കൃത്യമായി വെട്ടുന്നതിന് പലതവണ പരിശീലനം നടത്തി. ഡമ്മി ഉപയോഗിച്ചാണ് മെഡുല ഒബ്ലാംഗേറ്റയില്‍ തന്നെ കൃത്യമായി വെട്ടുന്നതിനായുള്ള പരീശീലിച്ചത്.

കേദല്‍ പല പ്രാവശ്യം ഡമ്മിയില്‍ ആക്രമിച്ച് കൃത്യം ഉറപ്പാക്കി. ഇതിനായി ചില വിദേശ സിനിമകള്‍ പല ആവര്‍ത്തി കണ്ട് ജോലിയുടെ കൃത്യത മനസ്സിലാക്കി. വിഷം നിറച്ച ഒരു കുപ്പിയും അന്വേഷണസംഘം കണ്ടെടുത്തു. മണിക്കൂറുകള്‍ നീണ്ട വീട്ടിലെ തെളിവെടുപ്പിന് ശേഷം കേദലിനെ കവടിയാറിലെ പെട്രോള്‍ പമ്പിലും ഷവര്‍മ്മ വാങ്ങിയ നന്ദന്‍കോട്ടെ ഹോട്ടലിലും കൊണ്ടുപോയി തെളിവെടുത്തു.

കേദലിന്റെ കമ്പ്യൂട്ടര്‍, ലാപ് ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധന അടുത്ത ദിവസങ്ങളിലായി നടക്കും. അതേസമയം അച്ഛന്റെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിന് വഴിവെച്ചതെന്നാണ് കേദല്‍ അന്വേഷണ സംഘത്തോട് പുതുതായി പറഞ്ഞത്. പ്രൊഫ. രാജ് തങ്കത്തിന്റെ ഫോണ്‍ സെക്‌സ്, പ്രകൃതി വിരുദ്ധ ലൈംഗികത, അമിത മദ്യപാനം ഇവയൊക്കെ കേദല്‍ പൊലീസിനോട് തുറന്നു പറയുകയായിരുന്നു.

അച്ഛന്റെ സ്വഭാവദൂഷ്യത്തിന് അമ്മ കൂട്ടുനിന്നു. അതിനാലാണ് രണ്ടുപേരയും കൊല്ലാന്‍ തീരുമാനിച്ചത്. സഹോദരി അനാഥയാകുമെന്നതിനാല്‍ കരോളിനെയും കൊന്നുവെന്നും കേദല്‍ മൊഴി നല്‍കി. കേദല്‍ ഒളിവില്‍ പോയ ചെന്നൈയിലും ഇയാളെ തെളിവെടുപ്പിനായി കൊണ്ടുപോകും. എന്നാല്‍ കേദല്‍ അടിക്കടി മൊഴിമാറ്റുന്നത് അന്വേഷണ ഉദ്ദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News