ആര്‍എസ്പിയില്‍ നിന്ന് വീണ്ടും രാജി; സംസ്ഥാന കമ്മിറ്റിയംഗം സലിം പി ചാക്കോ രാജിവെച്ചു; എന്‍കെ പ്രേമചന്ദ്രന്റെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സലിം പി ചാക്കോ

പത്തനംതിട്ട : ആര്‍എസ്പിയില്‍ നിന്ന് ഒരു നേതാവ് കൂടി രാജിവെച്ചു. ആര്‍എസ്പി സംസ്ഥാന സമിതി അംഗവും ആര്‍വൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ സലീം പി ചാക്കോയാണ് പാര്‍ട്ടി വിട്ടത്. എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സലിം പി ചാക്കോ വ്യക്തമാക്കി.

യുവ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ പോലും അവസരം നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നില്ല. ഒരു സീറ്റില്‍ സ്ഥിരം സ്ഥാനാര്‍ത്ഥി തന്നെയാണ് മത്സരിക്കുന്നത്. 20 വര്‍ഷത്തോളമായി പത്തനംതിട്ടയിലെ ആര്‍എസ്പിനേതാവ് കൂടിയാണ് സലിം പി ചാക്കോ. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കൂടിയാണ്.

സലിം പി ചാക്കോ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത് പ്രേമചന്ദ്രന്‍ വിഭാഗത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് ആര്‍എസ്പി ഇടതുപക്ഷം സംസ്ഥാന സെക്രട്ടറി സിപി കാര്‍ത്തികേയന്‍ പറഞ്ഞു. ഏപ്രില്‍ 18ന് കൊല്ലത്ത് നടക്കുന്ന ആര്‍എസ്പി വിഭാഗങ്ങളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണത്തിന് മുമ്പ് ഇനിയും രാജി ഉണ്ടാവുമെന്നും സിപി കാര്‍ത്തികേയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News