ശരീരത്തിന് പിന്നില്‍ കടിച്ച പാമ്പില്‍ നിന്ന് രക്ഷപെടാന്‍ എന്തുചെയ്യും; യുവാവ് ഓടിക്കയറിയത് ഇന്റര്‍നെറ്റ് കഫെയിലേക്ക്; ബഹളത്തിനിടെ പാമ്പിന് സംഭവിച്ചതെന്ത്; വീഡിയോ കാണാം

ശരീരത്തിന് പിന്നില്‍ കടിച്ചു തൂങ്ങിയ പാമ്പില്‍ നിന്ന് രക്ഷനേടാന്‍ യുവാവിന്റെ വെപ്രാളം. പേടിച്ച് ഓടിക്കയറിയത് ഇന്റര്‍നെറ്റ് കഫെയിലേക്ക്. പാമ്പിന്റെ പിടി വിടാന്‍ വേണ്ടി യുവാവ് നിലത്ത് കിടന്നു ഉരുണ്ടു. എന്നിട്ടും രക്ഷപ്പെടാനായില്ല. യുവാവിന്റെ പരാക്രമങ്ങള്‍ കണ്ട് ഇന്റര്‍നെറ്റ് കഫെയില്‍ ഉണ്ടായിരുന്നവരും പരിഭ്രാന്തരായി.

പിന്നെ ആകെ ബഹളമയം. കസേരയും കമ്പ്യൂട്ടറും ടേബിളും ഒക്കെ തട്ടിമറിച്ച് ഓരോരുത്തരും ഓട്ടം തുടങ്ങി. ഇതിനിടെ ആളുകളുടെ പരിഭ്രാന്തി കണ്ട് പേടിച്ചിട്ടാവും പാമ്പ് പിടിവിട്ടു. ബഹളത്തിനിടെ എങ്ങോട്ടാണ് പാമ്പ് രക്ഷപെട്ടത് എന്ന് മാത്രം ആരും കണ്ടില്ല. തായ്‌ലന്‍ഡിലെ വെസ്റ്റ് ചായ്ചന്‍ ജില്ലയിലായിരുന്നു സംഭവം. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വീഡിയോ കാണാം.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News