ദില്ലി : എട്ട് സംസ്ഥാനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. കര്‍ണ്ണാടകയിലെ രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ആംആദ്മിയുടെ സിറ്റിങ്ങ് സീറ്റായ ദില്ലിയിലെ രജൗരി മണ്ഡലത്തില്‍ ആംആദ്മി മൂന്നാം സ്ഥാനത്തേക്ക് തകര്‍ന്നടിഞ്ഞു. ശ്രീനഗറിലെ പുനര്‍വോട്ടിങ്ങിലും പോളിങ്ങ് ദുര്‍ബലമായി.
എട്ട് സംസ്ഥാനങ്ങളിലായി ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പടെ 10 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കര്‍ണ്ണാടകത്തില്‍ ഒഴികെ മറ്റെല്ലായിടത്തും ബിജെപി മുന്നേറ്റം നിലനിര്‍ത്തി. ആംആദ്മിയുടെ സിറ്റിങ് സീറ്റായിരുന്ന ദില്ലിയിലെ രജൗരി ഗാര്‍ഡനില്‍ ആംആദ്മി മൂന്നാം സ്ഥാനത്തേക്ക് തകര്‍ന്നടിഞ്ഞു.
പഞ്ചാബ് നിയമസഭാ തിരഞ്ഞടെുപ്പില്‍ മത്സരിക്കാനായാണ് ആംആദ്മി എംഎല്‍എ ജര്‍ണയില്‍ സിങ്ങ് ഇവിടെ നിന്ന് രാജി വച്ചത്. ബിജെപി – എസ്എഡി കൂട്ടുകെട്ടില്‍ മഞ്ജീന്ദര്‍ സിങ്ങ് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 30ശതമാനത്തോളം വോട്ട് നേടി രണ്ടാം സ്ഥാനത്തേക്ക് എത്തി. വോട്ടിങ്ങ് മെഷീന്‍ ക്രമക്കേട് ആരോപണം ഉയര്‍ന്ന രാജസ്ഥാനിലെ ദോല്‍പൂര്‍ മണ്ഡലത്തില്‍ 16000വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി ശോഭ റാണി വിജയിച്ചു.
എസ്എം കൃഷ്ണയുടെ ബിജെപി പ്രവേശനത്തിലൂടെ ശ്രദ്ധേയമായ കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യുടെ വസതി ഉള്‍പ്പെടുന്ന നജന്‍ഗോഡും ഗുണ്ടല്‍പേട്ടിലും കോണ്‍ഗ്രസ് വിജയിച്ചു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി.
ഹിമാചല്‍ പ്രദേശിലും മധ്യപ്രദേശിലെ രണ്ടിടത്തും അസമിലും ബിജെപി മുന്നേറ്റം പ്രകടമായി. വിഘടന വാദി നേതാക്കളുടെ ബഹിഷ്‌കരണം മൂലം കഴിഞ്ഞ തവണ വോട്ടിങ്ങ് ഏഴ് ശതമാനം മാത്രമായിരുന്ന ശ്രീനഗറില്‍ പുനര്‍വോട്ടിങ് നടത്തിയെങ്കിലും ഇത്തവണവും പോളിങ്ങ് ദുര്‍ബലമായി. പലയിടത്തും വോട്ടിങ്ങ് മെഷീനുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here