ന്യൂനപക്ഷത്തിനും പട്ടിക വിഭാഗത്തിനുമെതിരെ തനിനിറം കാട്ടി ബിജെപി; യുപിയില്‍ പിന്നോക്ക വിദ്യാര്‍ത്ഥികളുടെ സംവരണം റദ്ദാക്കി; സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ സംവരണ സീറ്റില്ല

ലഖ്‌നൗ : ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ തനിനിറം കാണിച്ച് തുടങ്ങി. പട്ടികജാതി, പട്ടിക വര്‍ഗ്ഗ, ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലുള്ള സംവരണം എടുത്ത് കളഞ്ഞാണ് തുടക്കം. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ബിരുദാനന്തര ബിരുദത്തിനുള്ള സംവരണമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എടുത്തു കളഞ്ഞത്.

പട്ടികജാതി, പട്ടിക വര്‍ഗ്ഗ, ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ സംവരണാടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തതായി സബ്‌റംഗ് ഇന്ത്യ വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. 2006ല്‍ മുലായം സിംഗ് യാദവ് സര്‍ക്കാരിന്റെ കാലത്താണ് സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ സംവരണം ഏര്‍പ്പെടുത്തിയത്. ഈ സംവരണമാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ എടുത്തു കളഞ്ഞത്.

സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News