ഹരിയാന : പൂവാലശല്യത്തില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ഹരിയാന സര്‍ക്കാരും. ഓപ്പറേഷന്‍ ദുര്‍ഗ്ഗ എന്നപേരിലാണ് ഹരിയാനയില്‍ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപം നല്‍കിയ ആന്റി റോമിയോ സ്‌ക്വാഡിന്റെ ചുവട് പിടിച്ചാണ് ഹരിയാനയുടെയും നീക്കം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി ബുധനാഴ്ചയാണ് ഹരിയാന സര്‍ക്കാര്‍ സ്‌ക്വാഡിന് രൂപം നല്കിയത്.
സ്‌ക്വാഡ് രൂപം കൊണ്ട ദിനം തന്നെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന കാരണത്താല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 72 ആളുകളെ പിടികൂടി. ഹരിയാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 24 ടീമുകളെയാണ് ഇതിനായി നിയോഗിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന ദൗത്യസംഘത്തില്‍ ഒരു സബ് ഇന്‍സ്പക്ടറും പതിനാല് അസിസ്റ്റന്റ് സബ് ഇന്‍സ്പക്ടര്‍മാരും ആറ് ഹെഡ്‌കോണ്‍സ്റ്റബിള്‍മാരും അതത് സ്ഥലങ്ങളിലെ പൊലീസുകാരും ഉണ്ടാകും.
സ്‌കൂള്‍, കോളജ് പരിസരങ്ങള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, തുടങ്ങിയ പൊതുസ്ഥലങ്ങളിലാണ് സ്‌ക്വാഡ് കൂടുതലായി ശ്രദ്ധിക്കുക. തങ്ങള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളെ ക്കുറിച്ച് സ്ത്രീകള്‍ പരാതി പറയാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് ഓപ്പറേഷന്‍ ദുര്‍ഗ്ഗയ്ക്ക് രൂപം നല്‍കിയതെന്ന് ദൗത്യസംഘം വക്താവ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here