പുലിമുരുകൻ ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക്; 3 ഡി പതിപ്പിന്റെ ആദ്യ പ്രദർശനം ഗിന്നസ് ബുക്കിൽ

മലയാളത്തിലെ സകല ബോക്‌സ് ഓഫീസ് റെക്കോർഡുകളും ഭേദിച്ച പുലിമുരുകൻ ഗിന്നസ് വേൾഡ് റെക്കോർഡിലേക്കും. ചിത്രത്തിന്റെ 3ഡി പതിപ്പിന്റെ ആദ്യ പ്രദർശനമാണ് ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചത്. ലോകത്ത് ഏറ്റവുമധികം കാണികൾ ഒരുമിച്ചുകണ്ട ഒരു 3ഡി സിനിമാപ്രദർശനമെന്ന റെക്കോർഡാണ് പുലിമുരുകൻ സ്വന്തമാക്കിയത്.

അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ ഇന്നലെ ആരവമുയർത്തി എത്തിയ പതിനയ്യായിരത്തിലേറെ കാണികളുടെ സാന്നിധ്യത്തിലാണ് ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധികൾ പുലിമുരുകന്റെ നേട്ടം പ്രഖ്യാപിച്ചത്. മോഹൻലാൽ, സംവിധായകൻ വൈശാഖ്, നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം എന്നിവരടക്കം ചിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ പേർ പരിപാടിയിൽ പങ്കെടുത്തു.

നിലവിൽ ബാരി സോണൻഫെൽഡ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ‘മെൻ ഇൻ ബ്ലാക്ക്-3’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. റിലീസായ അതേ വർഷം ജർമനിയിലെ ഒരു പ്രദർശനത്തിലാണ് ചിത്രം 6,000 കാണികളുമായി റെക്കോർഡിട്ടത്. അതിനേക്കാൾ മൂന്നിരട്ടിയോളം കാണികളെ സ്‌ക്രീനിനു മുന്നിലെത്തിച്ചാണ് പുലിമുരുകൻ റെക്കോർഡ് സ്വന്തം പേരിലാക്കിയത്.

റെക്കോർഡിനുവേണ്ടി നടത്തിയ പ്രദർശനം പുലിമുരുകൻ 3 ഡിയുടെ ആദ്യ പ്രദർശനവുമായിരുന്നു. വൈകാതെ തീയറ്ററുകളിൽ 3ഡി പതിപ്പ് റിലീസ് ചെയ്യും. കേരളത്തിലും പുറത്തുമായി അറുപതോളം തീയറ്ററുകളിൽ മെയ് അഞ്ചിനാകും പുലിമുരുകൻ 3ഡി പ്രദർശനത്തിനെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News