സിറിയയിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; ഐഎസ് താവളത്തിലെ വിഷവാതക പൈപ്പുകൾ തകർന്നു

ദമാസ്‌കസ്: സിറിയയിൽ വീണ്ടും അമേരിക്ക വ്യോമാക്രമണം നടത്തി. ഐഎസ് ഭീകരകേന്ദ്രത്തിലെ വിഷവാതക പൈപ്പുകൾ ബോംബാക്രമണത്തിൽ തകർന്നു. ആക്രമണത്തിൽ നൂറുകണക്കിനാളുകൾ മരിച്ചതായി സിറിയ സ്ഥിരീകരിച്ചു. സ്വന്തം ജനതയ്‌ക്കെതിരെ സിറിയൻ സൈന്യം രാസായുധം പ്രയോഗിച്ചെന്ന് ആരോപിക്കുന്ന അമേരിക്കയാണ് സിറിയയിൽ ഇപ്പോൾ വ്യോമാക്രമണം നടത്തിയിരിക്കുന്നത്. എന്നാൽ തങ്ങൾ വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന പ്രതികരിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ ഭീകരർ തമ്പടിച്ച സിറിയൻ മേഖലയിലാണ് ബോംബുകൾ വർഷിച്ചത്. ഈ ഭീകരസംഘടനകൾ രാസായുധം സംഭരിച്ചിട്ടുണ്ടെന്നും ഇവ ബോംബാക്രമണത്തിൽ പൊട്ടിത്തെറിച്ചതോടെയാണ് വൻ ആളപായമുണ്ടായതെന്നും സിറിയൻ ടിവി റിപ്പോർട്ട് ചെയ്തു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്താനെന്ന പേരിലാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന സിറിയയിൽ വ്യോമാക്രമണം നടത്തുന്നത്. കഴിഞ്ഞയാഴ്ച അമേരിക്ക സിറിയയിൽ മിസൈലാക്രമണം നടത്തിയത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here