ഓടയിലേക്കു വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റി വരുത്തിവെച്ച വിന ചെറുതൊന്നുമല്ല. ഇറാനിലെ ഒരു യുവാവിന് പറ്റിയ അബദ്ധമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വലിച്ചു തീർന്ന സിഗററ്റ് കുറ്റി യുവാവ് കാൽകൊണ്ട് തട്ടി ഓടയിലേക്കിട്ടു. എന്നാൽ അമ്പരപ്പിച്ചുകൊണ്ട് ഓടയിൽ നിന്ന് പൊട്ടിത്തെറി ഉയരുകയായിരുന്നു.
കോൺക്രീറ്റു കട്ടകളും ടൈൽസുകളും ഇളകി തെറിച്ചതോടെ യുവാവ് നിലത്തുവീണു. സംഭവിച്ചതെന്തെന്നറിയാതെ ഇഴഞ്ഞുനീങ്ങുന്ന യുവാവിനേയും ദ്യശൃങ്ങളിൽ കാണാം. ഇറാനിലെ ടെഹ്‌റാനിൽ നിന്നുളള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 43 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ആദ്യം മറ്റോരു യുവാവ് ഓടയിലേക്കുളള ഓവുചാലിൽ മാലിന്യം ഇടുന്നത് കാണാം. ഇതിന് പിന്നാലെയെത്തിയ യുവാവിനാണ് അമളി പറ്റിയത്.
സോഷ്യൽ മീഡിയയിൽ ഇതിനകം ലക്ഷക്കണക്കിനാളുകൾ ഈ ദൃശ്യങ്ങൾ കണ്ടു കഴിഞ്ഞു. ഓടയിലെ മാലിന്യങ്ങൾക്കിടയിൽ രൂപപ്പെട്ട മീഥേൽ വാതകമാകാം പൊട്ടിത്തെറിക്ക് പിന്നിലെന്നാണ് നിഗമനം.
در چاه های فاضلاب هیچ گونه موادی برای دیرتر پر شدن آنها نریزید،ته سیگار یا جرقه کافیست تا خا… pic.twitter.com/Jey6JFTZ61
— سر الکساندر (@Xerxesss) April 10, 2017
Get real time update about this post categories directly on your device, subscribe now.