പാവപ്പെട്ടവർക്കായി സൗജന്യ അലക്കുശാല തുറന്ന് ഫ്രാൻസിസ് മാർപ്പാപ്പ; പോപ്പ് ഫ്രാൻസിസ് ലോൺട്രിയിൽ എല്ലാവർക്കും സൗജന്യം

റോം നഗരത്തിലെ പാവപ്പെട്ടവർക്കായി സൗജന്യ അലക്കുശാല തുറന്നിരിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ. പോപ്പ് ഫ്രാൻസിസ് ലോൺട്രി എന്നറിയപ്പെടുന്ന കേന്ദ്രത്തിൽ വാഷിംഗ് മെഷീനുകളും ഡ്രയറുകളും തയ്യാറായിക്കഴിഞ്ഞു. സ്വന്തമായി വീടില്ലാത്തവരെ ഉദ്ദേശിച്ചാണ് പദ്ധതിയെന്ന് വത്തിക്കാൻ വ്യക്തമാക്കി.

വത്തിക്കാൻ സിറ്റിക്കു സമീപമാണ് ഈ ലോൺട്രി പ്രവർത്തിക്കുന്നത്. താമസം, ഭക്ഷണം, വസ്ത്രം, ചികിത്സ, തുടങ്ങിയവയെല്ലാം അടങ്ങുന്ന വിപുലമായ അനുബന്ധ പദ്ധതിയും മാർപ്പാപ്പ നടപ്പാക്കുന്നുണ്ട്. സിറിയയിൽ നിന്നടക്കമുള്ള നിരവധി അഭയാർത്ഥി കുടുംബങ്ങൾക്ക് സംരക്ഷണം ഒരുക്കിയിട്ടുള്ള മാർപാപ്പ, അടിമവേല, ദുരന്തങ്ങൾ, രോഗങ്ങൾ, ആക്രമണം, ഭീകരത എന്നിവയുടെ ഇരകളോട് വത്തിക്കാനുളള സഹാനുഭൂതി നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുളളതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News