ഇന്നസെന്റ് എംപി രാഷ്ട്രപതിയാകുമോ? ഇന്നസെന്റ് രാഷ്ട്രപതിയാകാം എന്ന സൂചനയുമായി സംവിധായകൻ ഫാസിൽ രംഗത്ത്. ഇന്നസെന്റ് രാഷ്ട്രപതി ആയേക്കുമെന്നും അല്ലെങ്കിൽ ഉപരാഷ്ട്രപതിയാകുമെന്നും ഫാസിൽ പ്രവചിക്കുന്നു. ഇന്നസെന്റ് രാഷ്ട്രപതിയാകും എന്ന നിഗമനത്തിനുള്ള കാരണങ്ങളും ഫാസിൽ നിരത്തുന്നു:
1. എംപിമാരുടെ സംഘം രാഷ്ട്രപതിക്ക് നിവേദനം കൊടുക്കാൻ പോയപ്പോൾ ഇന്നസെന്റ് രാഷ്ട്രപതിയുടെ കസേരയിലേക്ക് കൊതിയോടെ നോക്കുന്നത് രണ്ടു മൂന്ന് എംപിമാർ ശ്രദ്ധിച്ചു.
2. എന്തും നമുക്ക് സാധിക്കും എന്നു ചിന്തിച്ചാൽ കുറച്ചെങ്കിലും സാധിക്കും’ എന്നതാണ് ഇന്നസെന്റിന്റെ മുദ്രാവാക്യം.
3. അങ്ങനെയാണ് പഠിക്കാൻ പിന്നോക്കമായിരുന്നിട്ടും ഇന്നസെന്റ് കച്ചവടക്കാരനും സിനിമാ നിർമാതാവും ഹാസ്യനടനും ഹാസ്യതാരവും മികച്ച നടനും എംപിയും ഒക്കെയായത്.
ഇന്നസെന്റ് രാഷ്ട്രപതിയാകുമെന്ന സൂചന ഇന്നസെന്റ് തന്നെ തരുന്നുണ്ടെന്നും ഫാസിൽ അവകാശപ്പെടുന്നു. താൻ രാഷ്ട്രപതിയാകുമെന്നു ഇന്നസെന്റ് തന്നെ സൂചിപ്പിക്കുന്നതായി ഫാസിൽ കണ്ടെത്തുന്ന വരികൾ ഫാസിൽ എടുത്തു കാട്ടുന്നുമുണ്ട്.
എന്നിട്ട് ഫാസിൽ ചോദിക്കുന്നു: ‘ഈ വരികൾ സാക്ഷാൽ തെക്കെത്തല വറീത് മകൻ ഇന്നസെന്റിന്റേതു തന്നെ. ഇത് അദ്ദേഹം എവിടെ എഴുതിവെച്ചിരിക്കുന്നു? അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിൽ. ആ വരികൾ കൊണ്ട് എന്താണ് അദ്ദേഹം അർത്ഥമാക്കുന്നത്? രാഷ്ട്രപതി ആയില്ലെങ്കിൽ കുറഞ്ഞപക്ഷം ഉപരാഷ്ട്രപതിയാകും എന്നല്ലേ?’
‘ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും’ എന്ന ഇന്നസെന്റിന്റെ പുതിയ പുസ്തകത്തിന്റെ അവതാരികയിലാണ് ഫാസിലിന്റെ ഈ പരാമർശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here