ദില്ലി : കള്ളപ്പണക്കാരെ പിടികൂടാന്‍ ക്ലീന്‍ മണി രണ്ടാം ഘട്ടവുമായി ആദായ നികുതി വകുപ്പ്. ഇതിന്റെ ഭാഗമായി നോട്ട് നിരോധനത്തിനുശേഷം നടന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട് 60,000 പേര്‍ക്ക് നോട്ടീസ് അയക്കുമെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. ക്ലീന്‍ മണി ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ആദായ നികുതി വകുപ്പ് ഒരു കോടി അക്കൗണ്ടുകളുടെ പരിശോധന നടത്തിയിരുന്നു.
നോട്ട് നിരോധനം വന്നതിനു ശേഷം ആറായിരത്തിന് മുകളില്‍ വന്‍കിട ഭൂമിയിടപാടുകള്‍ നടന്നതായും ഏഴായിരത്തോളം വിദേശ പണമിടപാടുകള്‍ നടന്നതായി ശ്രദ്ധയില്‍പ്പെട്ടതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നോട്ട് നിരോധനത്തിനുശേഷം 10,000 കോടിയുടെ കള്ളപ്പണനിക്ഷേപം പിടികൂടിയതായും ആദായനികുതി വകുപ്പ് അവകാശപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here