ദേശീയ പുരസ്‌കാര വിവാദത്തില്‍ മറുപടിയുമായി പ്രിയദര്‍ശന്‍; വിമര്‍ശിക്കുന്നത് പുരസ്‌കാര ഘടന അറിയാത്തവര്‍; ജൂറി അംഗങ്ങള്‍ തന്റെ ഏറാന്‍മൂളികളല്ലെന്നും ജൂറി ചെയര്‍മാന്‍

തിരുവനന്തപുരം : ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന വിവാദത്തില്‍ മറുപടിയുമായി ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍. ദേശീയ അവാര്‍ഡിന്റെ ഘടന അറിയാത്തവരാണ് തനിക്കെതിരേ വിമര്‍ശനവുമായി വരുന്നത്. തന്റെ വാക്കുകേട്ട് പുരസ്‌കാരം കൊടുക്കാന്‍ ജൂറി അംഗങ്ങള്‍ തന്റെ ഏറാന്‍ മൂളികളല്ലെന്നും പ്രിയദര്‍ശന്‍ തുറന്നടിച്ചു.

പ്രാദേശിക തലത്തില്‍ നിന്നുള്ള പത്തുപേരും ചെയര്‍മാനായ താനും ചേര്‍ന്നതാണ് ജൂറി. സിനിമ, സാഹിത്യം, പത്രപ്രവര്‍ത്തനം, കല തുടങ്ങിയ രംഗങ്ങളിലെ പ്രമുഖരാണിവര്‍. താന്‍ പറഞ്ഞാല്‍ കേള്‍ക്കേണ്ട ആവശ്യം അവര്‍ക്കില്ല. അക്ഷയ്കുമാറിനും മോഹന്‍ലാലിനും വേണ്ടി വോട്ട് ചെയ്തില്ലെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.

വോട്ടിങ് വേണ്ടി വന്നാല്‍ പത്തുപേരാണ് ആദ്യം വോട്ട് ചെയ്യുന്നത്. അത് തുല്യമായാല്‍ മാത്രമെ ജൂറി ചെയര്‍മാന്‍ വോട്ട് ചെയ്യൂ. വോട്ടിങ് തുല്യമായാല്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്ന് ആദ്യമെ ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അക്ഷയ് കുമാറിനും മോഹന്‍ലാലിനും അവസാന റൗണ്ടില്‍ കിട്ടിയത് തുല്യവോട്ടുകളാണ്. താന്‍ കയറി വോട്ടുചെയ്ത് പ്രശ്‌നമുണ്ടാക്കേണ്ട എന്നുകരുതി വീണ്ടും ചര്‍ച്ച ചെയ്തു.

മുന്‍പ് പലതവണ മോഹന്‍ലാല്‍ അവാര്‍ഡ് നേടിയത് കൊണ്ട് അക്ഷയ്കുമാറിന് മുന്‍തൂക്കം കിട്ടി. ജൂറിയിലുളളവര്‍ ഭൂരിഭാഗവും മോഹന്‍ലാലിന്റെ അഭിനയ പാടവം കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അവര്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തതാകാം. സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തവര്‍ക്ക് എന്തും വിളിച്ചുപറയാമെന്നും പ്രയദര്‍ശന്‍ പറഞ്ഞു.

മോഹന്‍ലാലിനും അക്ഷയ് കുമാറിനും ഇത്തവണ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ഇരുവരുടെയും പുരസ്‌കാര നേട്ടത്തിന് പിന്നില്‍ പ്രിയദര്‍ശനാണ് എന്നായിരുന്നു ഉയര്‍ന്ന ആക്ഷേപം. ഇതിനാണ് ഇപ്പോള്‍ പ്രിയദര്‍ശന്‍ തന്നെ മറുപടി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News