ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമം; രണ്ട് വിദ്യാര്‍ത്ഥികള്‍ വാതിലില്‍ നിന്ന് വീണ് മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

ഹൗറ : ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് സെല്‍ഫിയെടുത്ത വിദ്യാര്‍ഥി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച 2 വിദ്യാര്‍ഥികള്‍ എതിരേ വന്ന ട്രെയിനിടിച്ചു കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സെല്‍ഫി ദുരന്തം. കൊല്‍ക്കത്തയ്ക്ക് 12 കിലോ മീറ്റര്‍ അകലെ ലിലുവാ ബേലൂര്‍ സ്റ്റേഷനുകള്‍ക്കിടെയാണ് ദുരന്തം അരങ്ങേറിയത്.

5 വിദ്യാര്‍ഥികളടങ്ങുന്ന സംഘം വാതിലിനരികെ നിന്ന് ഗ്രൂപ്പ് സെല്‍ഫിയെടുക്കുന്നതിനിടെ കൂട്ടത്തിലൊരാള്‍ കാല്‍ വഴുതി ട്രാക്കിലേക്ക് വീണു. ട്രയിന്‍ വേഗം കുറയ്ക്കുന്നതിനു മുന്‍പ് തന്നെ കൂട്ടത്തിലുണ്ടായിരുന്ന മറ്റു നാലുപേരും ട്രാക്കില്‍ വീണയാളെ രക്ഷിക്കാനായി എടുത്തു ചാടി.

ഇതിനിടെയാണ് എതിര്‍ദിശയില്‍ നിന്ന് മറ്റൊരു ട്രയിനെത്തിയത്. ട്രാക്കില്‍ അകപ്പെട്ടു പോയ രണ്ടു പേരെ ട്രയിന്‍ ഇടിച്ചു തെറിപ്പിച്ചു. മറ്റ് രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു.പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here