ബംഗളൂരു : ബംഗളുരുവിലെ അധോലോക നേതാവ് ‘ബോംബ് നാഗ’ എന്നറിയപ്പെടുന്ന വി നാഗരാജിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. പരിശോധനയില്‍ 40 കോടിയോളം രൂപയുടെ അസാധുനോട്ടുകള്‍ പിടിച്ചെടുത്തു. പശ്ചിമ ബെംഗളൂരുവിലെ നാഗരാജിന്റെ വസതിയിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.
കുപ്രസിദ്ധ ഗുണ്ടയും ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിയുമാണ് ബോംബ് നാഗ. പഴയ 500, 1000 രൂപാ നോട്ടുകളുടെ വന്‍ ശേഖരമാണ് പൊലീസ് കണ്ടെടുത്തത്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് നാഗരാജിന്റെ വീട് പൊലീസ് പരിശോധിച്ചത്. ഒരു തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
സിസിടിവി ഉള്‍പ്പെടെ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് പണം സൂക്ഷിച്ചിരുന്ന മുറിക്ക് ചുറ്റും സ്ഥാപിച്ചിരുന്നത്. മുറിക്കു ചുറ്റും ഇരുമ്പു ഗേറ്റുകളും സുരക്ഷാ ഭിത്തികളും നിര്‍മ്മിച്ചിരുന്നു. ഇരുമ്പു പൂട്ടുകള്‍ തകര്‍ക്കുന്ന വിദഗ്ധരെ എത്തിച്ചാണ് പൊലീസ് സംഘം പണം സൂക്ഷിച്ചിരുന്ന മുറി തുറന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here