സംസ്ഥാന പൊലീസ് നിരന്തരം വീഴ്ച വരുത്തുന്നുവെന്ന് സുധാകര്‍ റെഡ്ഢി; പൊലീസ് സ്വീകരിക്കുന്നത് തെറ്റായ നടപടികള്‍; സിപിഐ പ്രതിപക്ഷമല്ല, എല്‍ഡിഎഫിലെ ഘടകകക്ഷിയെന്നും സിപിഐ ജനറല്‍ സെക്രട്ടറി

ദില്ലി : സംസ്ഥാന പോലീസ് നിരന്തരം വീഴ്ചകള്‍ വരുത്തുന്നതായി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. തെറ്റായ നടപടികള്‍ ആണ് പലപ്പൊഴും പൊലീസ് എടുക്കുന്നത്. മഹിജ സംഭവത്തില്‍ പോലീസിന്റേത് കിരാത നടപടിയാണ് പൊലീസ് മഹിജ സംഭവത്തില്‍ സ്വീകരിച്ചതെന്നും സുധാകര്‍ റെഡ്ഢി പറഞ്ഞു.

സിപിഐ പ്രതിപക്ഷമല്ല, എല്‍ഡിഎഫിലെ ഘടകകക്ഷിയാണ്. ഇടതുമുന്നണിയിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ ചര്‍ച്ച ചെയ്ത പരിഹരിക്കുമെന്നും സുധാകര്‍ റെഡ്ഡി ദില്ലിയില്‍ പറഞ്ഞു. കേരളത്തിലെ ഇപ്പോഴത്തെ വിവാദങ്ങള്‍ സംബന്ധിച്ച് കാനം രാജേന്ദ്രനുമായി ആശയവിനിമയം നടത്തിയതായും സുധാകര്‍ റെഡ്ഡി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here