ഹേമമാലിനി എല്ലാ ദിവസവും മദ്യപിക്കുമെന്ന് മഹാരാഷ്ട്ര എംഎല്‍എ; മഹാരാഷ്ട്രയിലെ 75 ശതമാനം എംഎല്‍എമാരും മദ്യപരെന്നും വെളിപ്പെടുത്തല്‍; കര്‍ഷക ആത്മഹത്യയ്ക്ക് മദ്യം കാരണമല്ലെന്നും സ്വതന്ത്ര എംഎല്‍എ

മുംബൈ : ബിജെപിയുടെ ലോക്‌സഭാംഗവും ബോളിവുഡ് താരവുമായ ഹേമമാലിനിക്കെതിരെ മദ്യപാന ആരോപണവുമായി മഹാരാഷ്ട്രയിലെ സ്വതന്ത്ര എംഎല്‍എ. ഹേമമാലിനി എല്ലാദിവസവും നന്നായി മദ്യപിക്കുന്ന വ്യക്തിയാണ്. എന്നിട്ടും അവര്‍ ആത്മഹത്യ ചെയ്യുന്നില്ലല്ലോ എന്നായിരുന്നു അച്ചാല്‍പൂര്‍ എംഎല്‍എയായ ബാച്ചു കാഡുവിന്റെ പരാമര്‍ശം.

75 ശതമാനം എംഎല്‍എമാരും മാധ്യമ പ്രവര്‍ത്തകരും മദ്യപിക്കാറുണ്ട്. എന്നാല്‍ ഇവരാരും ആത്മഹത്യ ചെയ്യുന്നില്ലല്ലോ എന്നും ബാച്ചു കാഡു ചോദിച്ചു. മദ്യത്തിന് അടിമകളാകുന്നതാണ് കര്‍ഷക ആത്മഹത്യക്ക് പ്രധാന കാരണമെന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാച്ചു കാഡു വിവാദ പരാമര്‍ശവുമായി എത്തിയത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കര്‍ഷകരും ലക്ഷങ്ങള്‍ മുടക്കി വിവാഹം നടത്തുന്നതും വലിയ കടങ്ങള്‍ക്ക് കാരണമാകുന്നെന്നും പഠന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു, ഇതിനെയും കാച്ചു എതിര്‍ത്തു. നാല് കോടി രൂപ മുടക്കി മുടക്കി മകന്റെ വിവാഹം നടത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ആത്മഹത്യ ചെയ്‌തോ എന്നും ബാച്ചു കാഡു ചോദിച്ചു.

എംഎല്‍എയുടെ വിവാദ പരാമര്‍ശത്തിന്റെ വീഡിയോ കാണാം.

 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here