ദില്ലി : വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താനാകുമെന്ന് തെളിയിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെല്ലുവിളി സ്വീകരിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. താന്‍ ഒരു ഐഐടി എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താനുള്ള പത്ത് വഴികളറിയാമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെല്ലുവിളി സ്വീകരിക്കുന്നതായും കെജ്‌രിവാള്‍ വ്യക്തമാക്കി. പുനെയില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് സ്വന്തം ബൂത്തില്‍ അദ്ദേഹം ചെയ്ത വോട്ട് പോലും ലഭിച്ചില്ല. അദ്ദേഹത്തിന്റെ വോട്ടുകള്‍ എവിടെ പോയി എന്ന് കെജ്‌രിവാള്‍ ചോദിച്ചു. ഇതിനെതിരെ കണ്ണടക്കാനാകില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം കെജ്‌രിവാള്‍ അടക്കം ഒട്ടേറെ നേതാക്കള്‍ വോട്ടിങ് യന്ത്രത്തിനെതിരെ രംഗത്തുവന്നു. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചവരില്‍ കെജ്‌രിവാള്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ ബിജെപി എല്ലാ ശക്തിയും ഉപയോഗിക്കുകയാണെന്ന് രജൗരി ഗാര്‍ഡണ്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കേജ് രിവാള്‍ പ്രതികരിച്ചിരുന്നു. എഎപിയെ തര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here