കക്കൂസ് മാലിന്യം തള്ളുന്നത് തടഞ്ഞവര്‍ക്ക് മര്‍ദ്ദനം; ഗുണ്ടാ ആക്രമണം പഞ്ചായത്ത് പ്രസിഡന്റിനും നാട്ടുകാര്‍ക്കും നേരെ; മാഫിയ ഗുണ്ടാവിളയാട്ടം കൊച്ചിയില്‍

കൊച്ചി : കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ തടയാന്‍ ശ്രമിച്ചവര്‍ക്ക് ഗുണ്ടാ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. നെടുമ്പാശേരിയിലുണ്ടായ സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടുള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. നെടുമ്പാശേരി തലക്കൊള്ളി മേഖലയില്‍ കക്കൂസ് മാലിന്യവുമായി എത്തിവരാണ് നാട്ടുകാരെ അക്രമിച്ചത്.

ടാങ്കര്‍ ലോറിക്ക് അകമ്പടിയായി ബൈക്കിലെത്തിയ സംഘം തടയാനെത്തിയവരെ അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡണ്ട് പിആര്‍ രാജേഷ് ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ചികില്‍സയിലാണ്. അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചവര്‍ പിന്നീട് വാഹനങ്ങളുമായി കടന്ന് കളഞ്ഞു.

രാജേഷ് നല്‍കിയ പരാതിയില്‍ ചെങ്ങമനാട് പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചിട്ടുണ്ട്. കക്കൂസ് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരാറെടുക്കുന്നവര്‍ ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെയാണ് മാലിന്യം വിവിധയിടങ്ങളില്‍ കൊണ്ട് പോയി തള്ളുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News