കൊല്ലം : കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ജന്റം എസി ബസ്സുകള്‍ കെഎസ്ആര്‍ടിസിക്ക് ബാധ്യതയാവുമൊ എന്ന് ആശങ്ക. അറ്റകുറ്റപണികള്‍ക്ക് ഇപ്പോഴും സ്വന്തം സംവിധാനമില്ലാത്തിനാല്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്താന്‍ കഴിയുന്നില്ല. സ്വകാര്യ ഏജന്‍സിക്ക് സര്‍വ്വീസ് ഇനത്തില്‍ കുടിശ്ശിക ബാക്കി ഉള്ളതിനാല്‍ അവരും മുഖം തിരിച്ചു.
ജന്റം എസി ബസ്സുകള്‍ കേരളത്തിലെത്തിയ നാള്‍ മുതല്‍ തുടങിയതാണ് പ്രശ്‌നങളും. 179 ബസ്സുകളില്‍ പലതും ഇപ്പോഴും കട്ടപുറത്തുതന്നെയാണ്. വോള്‍വൊ ബസ്സുകളുടെ അറ്റുകുറ്റ പണികള്‍ നടത്താന്‍ ഒരു കേന്ദ്രം മാത്രം. കുടിശ്ശികയുള്ളതിനാല്‍ സര്‍വ്വീസ് ചെയ്യാനാവില്ലെന്ന് അറിയിച്ചതോടെ കട്ടപുറത്തായ ബസ്സുകളില്‍ നിന്ന് ആവശ്യത്തിന് പാര്‍ട്ടസുകള്‍ ഊരി ഊരി ഇനി ഊരാന്‍ ബോഡിമാത്രമായി.
ബസ്സുകളില്‍ നിന്ന് ഊരിയ ഭാഗങ്ങളുടെ എണ്ണം കൂടുകയും ചെയ്തു. കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ ആകെ 200 ഓളം വോള്‍വൊ ബസ്സുകള്‍ ഉണ്ട്. ഏഷ്യയിലെ തന്നെ മികച്ച തൊഴിലാളികളും അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. എന്നാല്‍ ഇപ്പോഴും സര്‍വീസിംഗിനായി ആശ്രയിക്കുന്നത് സ്വകാര്യ സെന്ററുകളെത്തന്നെ.
Get real time update about this post categories directly on your device, subscribe now.