ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഭുവനേശ്വറില്‍; തെരഞ്ഞെടുപ്പ് വിജയവും നോട്ട് പ്രതിസന്ധിയിലെ തിരിച്ചടിയും ചര്‍ച്ചയാവും; ഇതര പാര്‍ട്ടി നേതാക്കളെ അടര്‍ത്തിമാറ്റുന്നതും അജണ്ട

ഭുവനേശ്വര്‍ : ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ഭുവനേശ്വറില്‍ ചേരും. ബിജെപി ഭരിക്കുന്ന 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍, മുന്നൂറിലേറെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ വിജയം, നോട്ട് പിന്‍വലിക്കല്‍ വിഷയത്തിലെ തിരിച്ചടികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം, ബിഫ് വിഷയം തുടങ്ങിയവിലെ തുടര്‍ നീക്കങ്ങള്‍ യോഗത്തില്‍ സ്വീകരിക്കും. കേരളം, ഒഡീഷ, ബംഗാള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെട്ടുത്തുന്ന കാര്യങ്ങള്‍ ചര്‍ച്ചയാകും. മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ അടര്‍ത്തി എടുക്കുന്നതും പ്രധാന ചര്‍ച്ചയാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here