പ്രായം വെറും 8 മാസം, തൂക്കം 17 കിലോ; കണ്ണ് നനയിച്ച് ചഹത് എന്ന പെണ്‍കുഞ്ഞ്; അഥവാ കുഞ്ഞുങ്ങളിലെ അനിയന്ത്രിതഭാരത്തിന്റെ രാജ്യത്തെ ഇരകളിലൊന്ന്

ലുധിയാന : ആരുടേയും കണ്ണു നിറയിക്കുന്നതാണ് ചഹത് കുമാറിന്റെ ജീവിതം. എട്ട് മാസം മാത്രം പ്രായമുള്ള ഈ പെണ്‍കുഞ്ഞിന്റെ ഭാരം 17 കിലോഗ്രാമാണ്. ജനിച്ചതു മുതല്‍ 4 മാസം വരെ സാധാരണ കുഞ്ഞുങ്ങളെപ്പോലെയായിരുന്നു ചഹതിന്റെ വളര്‍ച്ചയും. പീന്നീടാണ് ശരീരഭാരത്തില്‍ വലിയ മാറ്റങ്ങള്‍ വന്നത്.

സമപ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്ന് മാതാവ് റീനാ കുമാര്‍ പറയുന്നു. അനിയന്ത്രിതമായ ശരീരഭാരം കാരണം കുട്ടിക്ക് മതിയായ ചികിത്സ നല്‍കുന്നതില്‍ പോലും തടസ്സം നേരിടുന്നുണ്ട്. ഡോക്ടര്‍മാര്‍ക്ക് കുട്ടിയുടെ ശരീരത്തില്‍ നിന്ന് രക്തം എടുക്കാന്‍ പോലും കഴിയുന്നില്ലെന്ന് പിതാവ് സൂരജ് കുമാര്‍ പറയുന്നു.

രക്ഷിതാക്കള്‍ക്കെന്ന പോലെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും കൗതുകവും വേദനിപ്പിക്കുന്നതുമാണ് ചഹതിന്റെ ജീവിതം. പത്ത് വയസുള്ള കുട്ടി കഴിക്കുന്ന അളവിലെ ഭക്ഷണമാണ് ചഹത് കഴിക്കുന്നതെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍ വാസുദേവ് ശര്‍മ്മ പറയുന്നത്. ഇത് കുറച്ചുകൊണ്ടുവരണം. അധികഭാരം കാരണം ഇപ്പോള്‍ തന്നെ ശ്വസന പ്രശ്‌നങ്ങളും ഉറക്കമില്ലായ്മയും കുഞ്ഞിന് ഉണ്ടെന്നും ഡോക്ടര്‍ പറയുന്നു.

കുഞ്ഞുങ്ങളിലെ അമിത വണ്ണം വികസ്വര രാജ്യങ്ങളില്‍ അടക്കം പകര്‍വ്യാധിപോലെ വ്യാപിക്കുകയാണ്. ആഗോള കണക്കെടുത്താല്‍ 30 മില്ല്യണ്‍ ആളുകളാണ് അമിതവണ്ണത്തിന്റെ പിടിയിലായത്. ഇതില്‍ 20 ശതമാനം സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. കണക്കുകള്‍ അനുസരിച്ച് പഞ്ചാബിലാണ് ഇന്ത്യയില്‍ അമിതവണ്ണം എന്ന രോഗാവസ്ഥ കൂടുതലായുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here