തിരുവഞ്ചൂര്‍ പ്രതിയായ ഇബീറ്റ് അഴിമതി കേസില്‍ വിജിലന്‍സിന് വിമര്‍ശനം; ഉന്നതര്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നത് പതിവെന്ന് നിരീക്ഷണം; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം

തിരുവനന്തപുരം : മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ ഇബീറ്റ് അഴിമതിയില്‍ വിജിലന്‍സിനെതിരെ കോടതിയുടെ വിമര്‍ശനം. കേസില്‍ ഇതുവരെയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി അതൃപ്തി അറിയിച്ചു. ഉന്നതര്‍ക്കും തൊട്ടാല്‍ പൊള്ളുന്നവര്‍ക്കുമെതിരായ കേസുകളില്‍ അന്വേഷണ റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകുന്നത് പതിവാകുന്നതായി കോടതി നിരീക്ഷിച്ചു.

കേസില്‍ രണ്ട് ആഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു. പൊലീസ് ആസ്ഥാനത്ത് ആധുനികവത്കരണത്തിന്റെ ഭാഗമായി ഇബീറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടര കോടി രൂപയുടെ അഴിമതി നടന്നതായാണ് പരാതി. വകുപ്പ് തല അന്വേഷണത്തിലും അഴിമതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് അടുത്തമാസം 15ന് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News