ദാദ്രി കൊലപാതകത്തെക്കുറിച്ചുള്ള ടിഎം കൃഷ്ണയുടെ കത്ത് മോദി അവഗണിച്ചു; വെളിപ്പെടുത്തല്‍ കൃഷ്ണയുടേത് തന്നെ; കത്ത് കൈപ്പറ്റിയെന്ന മറുപടി പോലും അയച്ചില്ല

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ടി.എം. കൃഷ്ണ. പശു മാംസ വിവാദത്തില്‍ താന്‍ എഴുതിയ തുറന്ന കത്തിന് മോദി മറുപടി അയച്ചില്ലെന്ന് വിഖ്യാത സംഗീതകാരന്റെ വെളിപ്പെടുത്തല്‍. പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചു എന്ന് പറഞ്ഞ് ഉത്തര്‍പ്രദേശില്‍ കൊലപാതകം നടന്നപ്പോള്‍ എഴുതിയ കത്താണ് അവഗണിക്കപ്പെട്ടത് എന്നും ടിഎം. കൃഷ്ണ പറയുന്നു.

2015 ഡിസംബര്‍ അവസാനമാണ് വീട് ആക്രമിച്ച് മുഹമ്മദ് അഖ്‌ലാഖിനെ അക്രമികള്‍ കൊലപ്പെടുത്തിയത്. സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴാണ് കൃഷ്ണ മോദിക്ക് തുറന്ന കത്തെഴുതിയത്.

‘തുറന്ന കത്തിന്റെ ഒരു കോപ്പി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിരുന്നു. നിലപാടുകളുടെയും ഭക്ഷണത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ആരും കൊല്ലപ്പെടരുത് എന്നാണു കത്തില്‍ പറഞ്ഞിരുന്നത്. തുറന്ന കത്തായിട്ടും പ്രധാനമന്ത്രിക്ക് നേരിട്ട് അയയ്ക്കുക കൂടി ചെയ്തത് മര്യാദയുടെ പേരിലാണ്. അത് അദ്ദേഹത്തെ അഭിസംബോധന ചെയ്തു എഴുതിയതായിരുന്നല്ലോ. എന്നാല്‍ കത്തിന് ഇതു വരെ മറുപടി കിട്ടിയില്ല.’-ടിഎം കൃഷ്ണ പറഞ്ഞു.

അതേസമയം, കത്തിന് മറുപടി അയയ്ക്കാത്ത മോദിയുടെ നടപടിയെപ്പറ്റി കൃഷ്ണ അഭിപ്രായമൊന്നും പറഞ്ഞില്ല. കത്തിനു മറുപടി പ്രതീക്ഷിച്ചില്ലെന്നും ഈ രാജ്യത്തെ അനേകം പൗരന്മാരില്‍ ഒരാള്‍ മാത്രമാണല്ലോ താന്‍ എന്നുമാണ് അതേപ്പറ്റി കൃഷ്ണ പ്രതികരിച്ചത്. ഭാഷാപോഷിണിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണയുടെ വെളിപ്പെടുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News