കോടതിയലക്ഷ്യ കേസില്‍ മിഡ് ഡേയ്ക്ക് ജയം; ശിക്ഷയും രക്ഷയും ഇല്ലാതെയാണ് കേസ് തീര്‍ന്നതെന്ന് എന്‍.പി രാജേന്ദ്രന്‍

ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരായ വാര്‍ത്ത സംബന്ധിച്ച കേസില്‍ മിഡ് ഡേയ്ക്ക് ജയം. പക്ഷേ, കേസ് ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു. ശിക്ഷയും രക്ഷയും ഇല്ലാതെയാണ് കേസ് തീര്‍ന്നതെന്ന് എന്‍.പി രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് രാജേന്ദ്രന്‍.

ദില്ലിയിലെ വിവിധ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകള്‍ കെട്ടിട നിര്‍മാണ ചട്ട ലംഘനത്തിന് ഒഴിപ്പിച്ചതാണ് വിവാദ വാര്‍ത്തയ്ക്കു വഴി വച്ചത്. ജസ്‌റിസ് വൈ. കെ. സബര്‍വാള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് സംഭവം. അദ്ദേഹത്തിന്റെ ഉത്തരവനുസരിച്ചാണ് ഓഫീസുകള്‍ ഒഴിപ്പിച്ചത്. ഈ നടപടി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ മക്കള്‍ക്ക് വന്‍ ലാഭം ഉണ്ടാക്കി എന്നായിരുന്നു മിഡ് ഡേ വാര്‍ത്ത.

ഇതിനെതിരെ വന്ന കോടതി അലക്ഷ്യ കേസില്‍ മിഡ് ഡേ പ്രവര്‍ത്തര്‍ക്ക് 4 മാസം തടവ് ശിക്ഷ വിധിച്ചു. സത്യം പറയുന്നത് കോടതി അലക്ഷ്യമായി കാനാവില്ല എന്നാണു പത്രം വാദിച്ചത്. കോടതി നടപടിയില്‍ ദുരുദേശ്യം ആരോപിച്ചത് കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കും എന്നായിരുന്നു എതിര്‍വാദം. ഈ നിരീക്ഷനത്തോടെ ആയിരുന്നു ശിക്ഷ. ഇതേ തുടര്‍ന്നുള്ള നിയമ യുദ്ധം ഒരു പതിറ്റാണ്ട് നീണ്ടു. ഇപ്പോള്‍ ഹൈക്കോടതിയുടെ വിവാദ ശിക്ഷ സുപ്രീംകോടതി റദ്ദാക്കി.

സുപ്രീംകോടതിക്ക് എതിരായ കോടതി അലക്ഷ്യം പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരം ഇല്ലെന്ന സാങ്കേതിക കാരണം മുന്‍ നിര്‍ത്തിയാണ് ശിക്ഷ റദ്ദാക്കിയത്. കേസില്‍ ഉന്നയിക്കപ്പെട്ട കാതലായ പ്രശ്‌നങ്ങള്‍ക്ക് മറുപടി ഇല്ല. ജസ്‌റിസിന് നിര്‍മാണ ലോബിയുമായി ഉണ്ട് എന്ന് ആരോപിക്കപ്പെട്ട ബന്ധം പരിശോധിക്കപ്പെട്ടിട്ടില്ല രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

ജുഡീഷ്യക്കെതിരെ ഉയര്‍ന്നു വരുന്ന വാര്‍ത്തകളിലെല്ലാം കോടതി കൈക്കൊള്ളുന്ന നിലപാട് ഇതുതന്നെയാനെന്നും രാജേന്ദ്രന്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News