മഹാന്മാരുടെ ജന്മ-ചരമ ദിനങ്ങളില്‍ ഇനി അവധിയില്ല; പകരം പ്രത്യേക ക്ലാസുകളെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: മഹത് വ്യക്തികളുടെ ജന്മദിനത്തിനും ചരമദിനത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കാന്‍ ഒരുങ്ങുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുേമ്പാഴാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഈ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മഹദ് വ്യക്തിയെ കുറിച്ച് രണ്ടോ മൂന്നോ മണിക്കൂര്‍ പ്രത്യേക ക്ലാസ് സംഘടിപ്പിക്കാനാണ് ആലോചനയെന്നും ആദിത്യനാഥ് പറഞ്ഞു.

ഇത്തരം ദിനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് നല്ലതാണെന്ന് തോന്നുന്നില്ല. എന്തിനാണ് അവധി ലഭിച്ചതെന്ന കാര്യം പോലും പല കുട്ടികള്‍ക്കും അറിയില്ല. എന്നാല്‍ മുഴുവന്‍ സമയ അധ്യയനം ഉണ്ടായിരിക്കില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. കുട്ടികളുടെ ഭാവി പരിഗണിക്കാതെയാണ് മിക്ക സമയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

ഒരു വര്‍ഷം 220 പ്രവൃത്തിദിനങ്ങള്‍ വേണമെന്നാണ് നിയമം. ഉത്തരപ്രദേശില്‍ 38 പൊതു അ!വധി ദിനങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങക്കുളളത്. ഇതില്‍ 19 എണ്ണവും മഹത് വ്യക്തികളുടെ ജന്മ ചരമദിനങ്ങളുമായി ബന്ധപ്പെട്ട അവധിദിനങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News