അമേരിക്കന്‍ ആക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്ഥാന്‍; കൂടുതല്‍ മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമില്ല

കാബൂള്‍: അമേരിക്ക അഫ്ഗാനിസ്ഥാനിലെ ഐസിസ് താവളത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ 90 ഐസിസ് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. അചിന്‍ ജില്ലാ ഗവര്‍ണര്‍ ഇസ്മായില്‍ ഷിന്‍വാരി, നംഗര്‍ഹാര്‍ പ്രവിശ്യ വക്താവ് അത്തുള്ള കൊഗ്യാനി എന്നിവരാണ് ഇക്കാര്യമറിയിച്ചത്. 36 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

ബോംബുകളുടെ മാതാവെന്ന് വിളിപ്പേരുള്ള ജിബിയു 43 ഉപയോഗിച്ച് വ്യാഴാഴ്ചയാണ് അമേരിക്ക നംഗര്‍ഹാറിലുള്ള ഐസിസ് താവളം ആക്രമിച്ചത്. അഫ്ഗാന്‍ പാക് അതിര്‍ത്തിയ്ക്ക് സമീപത്തുള്ള അചിന്‍ ജില്ലയിലെ മലമടക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന ഐസിസ് ഭീകരരെ വധിയ്ക്കുന്നതിനൊപ്പം ഗുഹകളും ടണലുകളും നശിപ്പിക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം.

എന്നാല്‍ കേരളത്തില്‍ നിന്നുളള 20 അംഗ ഐസിസ് അനുഭാവികള്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഒരു മലയാളി മാത്രമാണ് കൊല്ലപ്പെട്ടതെന്ന് സംഘംഗങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു. കാസര്‍കോട് പടന്ന സ്വദേശിയായ യുവാവാണ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here