ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും പരിചയമില്ലാത്തവരാണ് മന്ത്രിമാരെന്ന് പുറംലോകം അറിയുന്നത് നാണക്കേടല്ലേ?: വിമര്‍ശനവുമായി എന്‍.എന്‍.കൃഷ്ണദാസ്

തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ്. ഉദ്യോഗസ്ഥര്‍ക്ക് പോലും പരിചയമില്ലാത്തവരാണ് മന്ത്രിമാര്‍ എന്ന് പുറംലോകം അറിയുന്നത് നാണക്കേടല്ലേയെന്ന് കൃഷ്ണദാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

എന്‍.എന്‍.കൃഷ്ണദാസിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഒരു മന്ത്രിയെ ഉദ്ദേശിച്ചു ചെന്നത് മറ്റൊരു മന്ത്രി മന്ദിരത്തില്‍ ആയിരുന്നെന്ന് അല്‍പ്പം പരിഹാസം കലര്‍ത്തി ഇന്നലെ കേരളത്തിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിവരം ആ മന്ത്രി മന്ദിരത്തില്‍ നിന്നല്ലാതെ മാധ്യമ ലോകം അറിയാന്‍ സാധ്യതയില്ല. എത്ര പ്രാഗല്‍ഭ്യം ഉണ്ടെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് അതീന്ദ്രിയ ജ്ഞാനം ഉള്ളതായി ഇത് വരെ കേട്ടിട്ടില്ല. പറ്റിയ അബദ്ധം ആ ഉദ്യോഗസ്ഥന്‍ എന്തായാലും പുറത്തു പറയാനിടയില്ല. ഇക്കാര്യം വാസ്തവമാണെങ്കില്‍ പകുതി തെറ്റ് ഉത്തരേന്ത്യക്കാരനാണെങ്കില്‍ പോലും അദ്ദേഹത്തിന്റെ തന്നെ.’

‘ബാക്കി പകുതി ആരുടേയാ? ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും പരിചയമില്ലാത്ത വ്യക്തിയാണ് മന്ത്രി എന്ന കാര്യത്തിലെ മറു പകുതി ആരുടെ കുറ്റം,? പോട്ടെ, അങ്ങനെ സംഭവിച്ചെങ്കില്‍ തന്നെ ഇക്കാര്യം പുറം ലോകം അറിയാതിരിക്കാനുള്ള വകതിരിവെങ്കിലും ആ മന്ത്രി മന്ദിരം കാണിക്കേണ്ടിയിരുന്നില്ലേ? പോലീസിന്റെ വീഴചയായിരിക്കട്ടെ എന്ന് കണക്കാക്കി അതും മാധ്യമങ്ങള്‍ക്ക് മടി കൂടാതെ വിളമ്പിക്കൊടുത്തു. ഇതില്‍ സ്വയം സംഭവിക്കുന്ന നാണക്കേട് പോലും മറന്നു; പോലീസ് വീഴ്ച പുറം ലോകത്തിനു വിളമ്പുമ്പോള്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും പരിചയമില്ലാത്തവരാണ് ഈ മന്ത്രിമാര്‍ എന്നൊക്കെ പുറം ലോകം അറിയുന്നത് നാണക്കേടല്ലേ? എങ്ങനെ ആയാലും പരസ്യം കിട്ടിയാല്‍ മതിയല്ലോ? കഷ്ട്ടം തന്നെ.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News