ഒരു മാസം മാത്രം പ്രായമുള്ള ബിജെപി മന്ത്രിസഭയില്‍ പൊട്ടിത്തെറി: മണിപ്പൂരിലെ ആരോഗ്യമന്ത്രി എല്‍.ജയന്തകുമാര്‍ രാജിവച്ചു; കലാപം മുഖ്യമന്ത്രിയുടെ അനാവശ്യ ഇടപെടലില്‍

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ആരോഗ്യമന്ത്രി എല്‍.ജയന്തകുമാര്‍ രാജിവച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് ജയന്തകുമാര്‍ രാജി കൈമാറിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്തിയതില്‍ നന്ദിയുണ്ടെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ അനാവശ്യ ഇടപെടലുകള്‍ കാരണം നല്ല രീതിയില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും ജയന്തകുമാര്‍ രാജികത്തില്‍ പറയുന്നു.

എന്‍പിപിയുടെ മന്ത്രിയാണ് ജയന്തകുമാര്‍. നാലു എംഎല്‍എമാരുള്ള എന്‍പിപിയുടെ സഹായം നേടിയാണ് ബിരേന്‍ സിംഗ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. രാഷ്ട്രീയസാഹചര്യങ്ങള്‍ വഷളായ സാഹചര്യത്തില്‍ ബിരേന്‍ സിംഗ് ദില്ലിയിലേക്ക് പുറപ്പെട്ടു.

തന്റെ വകുപ്പില്‍ ബിരേന്‍ അനാവശ്യമായി ഇടപെടുന്നുവെന്നാണ് ജയന്തകുമാറിന്റെ ആരോപണം. ആരോഗ്യവകുപ്പ് ഡയറക്ടറെ തന്റെ അനുമതിയില്ലാതെ മുഖ്യമന്ത്രി പുറത്താക്കിയതാണ് ജയന്തകുമാറിനെ ചൊടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News