മഹാരാഷ്ട്രയില്‍ കടലില്‍ കുളിക്കാനിറങ്ങിയ എട്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; മരിച്ചത് ബെല്‍ഗാമിലെ മറാത്ത എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ കടലില്‍ കുളിക്കാനിറങ്ങിയ എട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കര്‍ണാടക ബെല്‍ഗാമിലെ മറാത്ത എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. സിന്ദുദര്‍ഗ് ജില്ലയിലെ വൈരി ബീച്ചിലാണ് സംഭവം.

മരിച്ചവരില്‍ രണ്ടു പെണ്‍കുട്ടികളുമുണ്ടെന്നാണ് വിവരങ്ങള്‍. അപകടത്തില്‍പ്പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തിയതായും ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. ഇതില്‍ ഒരു വിദ്യാര്‍ഥിയുടെ നില അതീവ ഗുരുതരമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
60 വിദ്യാര്‍ഥികളാണ് സംഘത്തിലുണ്ടായിരുന്നത്.

തീരസംരക്ഷണ സേനാ ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെയും മുന്നറിയിപ്പ് അവഗണിച്ച് വിദ്യാര്‍ഥിസംഘം കടലിലേക്ക് ഇറങ്ങുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here