ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ ഇനിയില്ല: വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയുമായി കേന്ദ്രസര്‍ക്കാര്‍; ക്യാമ്പസ് റിക്രൂട്ട്‌മെന്റ് മൗലികാവകാശങ്ങളുടെ ലംഘനം

ദില്ലി: പഠനത്തിന്റെ അവസാന ദിനങ്ങളില്‍ തന്നെ ജോലിയെന്ന വിദ്യാര്‍ഥികളുടെ സ്വപ്നത്തിന് അവസാനമാകുന്നു. ബാങ്കുകളുടെയും പൊതുമേഖാലാ സ്ഥാപനങ്ങളുടെയും ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നിര്‍ത്തലാക്കണമെന്ന നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. നിലവിലെ സെലക്ഷന്‍ രീതി ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിയമമന്ത്രാലയമാണ് സര്‍ക്കാരിന് ഉപദേശം നല്‍കിയത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒഴിവാക്കി സ്വകാര്യ കോളേജുകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മാത്രം ക്യാമ്പസ് റിക്രൂട്ട്‌മെന്റ നടത്തുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശം.

സ്വകാര്യ കോളേജുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ക്യാമ്പസ് റിക്രൂട്ട്‌മെന്റ് രീതിക്കെതിരെ 2015 സെപ്തംബര്‍ ഏഴിന് മദ്രാസ് ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാത്ത ക്യാമ്പസ് റിക്രൂട്ട്‌മെന്റ് രീതി മൗലികാവകാശ ലംഘനമാണെന്ന് 2013ല്‍ ബോംബെ ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. വിവിധ കോടതികളുടെ നിരീക്ഷണങ്ങള്‍ ഏകോപിപ്പിച്ചാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News