അയച്ച വാട്‌സ്ആപ്പ് സന്ദേശവും ഇനി തിരിച്ചെടുക്കാം; അതും അഞ്ചു മിനിറ്റിനുള്ളില്‍

വാട്ട്‌സ്ആപ്പില്‍ ഒരിക്കല്‍ അയച്ച സന്ദേശം പിന്നീട് തിരിച്ചെടുക്കാന്‍ കഴിയില്ല. ഇത് പലര്‍ക്കും, പലകാര്യത്തിലും തിരിച്ചടിയാകാറുണ്ട്. അതുകൊണ്ട് തന്നെ അയച്ച സന്ദേശം തിരിച്ചെടുക്കാന്‍ സഹായിക്കുന്ന ഒരു ഫീച്ചര്‍ യൂസര്‍മാര്‍ ആഗ്രഹിക്കുന്ന ഒന്നാണ്. അത്തരമൊരു ഫീച്ചര്‍ കമ്പനി അണിയറയില്‍ ഒരുക്കുന്നു എന്നാണ് ടെക് ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത.

അയച്ച സന്ദേശം തിരിച്ചെടുക്കാന്‍ സഹായിക്കുന്ന ഈ ഫീച്ചര്‍, കമ്പനി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. WABetaInfo ട്വീറ്ററിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. വാട്‌സ്ആപ്പ് വെബ് 0.2.4077ന്റെ ബീറ്റാ പതിപ്പിലാണ് ഫീച്ചര്‍ പരീക്ഷണം. എന്നാല്‍ സന്ദേശം തിരിച്ചെടുക്കാന്‍ അഞ്ച് മിനിറ്റ് മാത്രമാണ് അനുവദനീയമായ സമയപരിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News