ദില്ലി മെട്രോ സ്റ്റേഷനിലെ ടിവിയില്‍ അശ്ലീല വീഡിയോ; കണ്ടവര്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു

ദില്ലി: ദില്ലി രാജീവ് ചൗക്കിലെ മെട്രോ സ്റ്റേഷനിലെ ടിവി സ്‌ക്രീനില്‍ അശ്ലീല വീഡിയോ. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സ്ഥാപിച്ച ടിവിയിലാണ് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചത്.

ട്രെയിന്‍ സമയവിവരങ്ങളും മാപ്പും സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനിനൊപ്പമുള്ള ടിവിയിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോ പ്ലേ ചെയ്ത സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന യാത്രികരില്‍ ഒരാളെടുത്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് യൂട്യൂബിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

ഏപ്രില്‍ ഒന്‍പതിനാണ് സംഭവമെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഡിഎംആര്‍സി അറിയിച്ചു.

‘ഡിഎംആര്‍സിക്ക് ഈ വീഡിയോയെക്കുറിച്ച് അറിയില്ല. എല്‍ഇഡി സ്‌ക്രീന്‍ പ്രവര്‍ത്തിപ്പിക്കുന്നതും പരിശോധിക്കുന്നതും കരാറുകാരനാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇത്തരം വീഡിയോകള്‍ കടന്നുവരാനുള്ള സാഹചര്യമുണ്ടോയെന്ന് പരിശോധിക്കും. ‘ ഡിഎംഐര്‍സി വക്താവ് അറിയിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു.

2015ല്‍ കേരളത്തിലും സമാനസംഭവമുണ്ടായിട്ടുണ്ട്. കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സ്ഥാപിച്ചിരുന്ന ടിവിയിലാണ് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഏകദേശം മുപ്പത് മിനിറ്റോളം പ്രദര്‍ശനം തുടരുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here