പിതാവ് പശുക്കുട്ടിയെ കൊന്നതിന് ശിക്ഷ മകള്‍ക്ക്; അഞ്ചു വയസുകാരിയെ ബാലവിവാഹം ചെയ്തുകൊടുക്കാന്‍ ഉത്തരവ്

ഭോപ്പാല്‍: പിതാവ് പശുക്കുട്ടിയെ കൊന്നതിന് ശിക്ഷയായി അഞ്ചു വയസുകാരിയായ മകളെ, ബാലവിവാഹം ചെയ്തുകൊടുക്കാന്‍ നാട്ടുക്കൂട്ടത്തിന്റെ ഉത്തരവ്. മധ്യപ്രദേശിലെ താരാപ്പൂരിലാണ് സംഭവം.

പെണ്‍കുട്ടിയുടെ പിതാവ് ജഗദീഷ് ബഞ്ചാര മൂന്നു വര്‍ഷം മുന്‍പ് ഒരു പശുക്കുട്ടിയെ കൊന്നിരുന്നു. തന്റെ പാടത്തുകയറി വിളകള്‍ നശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. കൃഷി സ്ഥലത്തുകയറിയ പശുക്കുട്ടിയെ ജഗദീഷ് കല്ലെറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കല്ലേറ് കൊണ്ട പശുക്കുട്ടി ചാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ജഗദീഷിനെയും കുടുംബത്തെയും ഗ്രാമവാസികള്‍ ഒറ്റപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് നാട്ടുകൂട്ടം ജഗദീഷിന്റെ അഞ്ചു വയസുകാരിയായ മകളുടെ വിവാഹം തീരുമാനിക്കുന്നത്. ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമായാണ് എട്ട് വയസുകാരന് പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കൊടുക്കാന്‍ നാട്ടുക്കൂട്ടം ഉത്തരവിട്ടത്. പശുക്കുട്ടി ചത്തതിനു ശേഷം ഗ്രാമത്തില്‍ ശുഭകരമായതൊന്നും നടക്കുന്നില്ലെന്നും അതിനു പരിഹാരമായി ബാലവിവാഹം നടത്തണമെന്നുമായിരുന്നു നാട്ടുക്കൂട്ടത്തിന്റെ വിചിത്രതീരുമാനം. ഇതിന് പുറമെ ഗംഗയില്‍ സ്‌നാനം ചെയ്ത് ഗ്രാമത്തില്‍ ഭക്ഷണം വിതരണം ചെയ്യണമെന്നും ഉത്തരവുണ്ട്.

ഇതിനെതിരെ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News