ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഫറൂഖ് അബ്ദുള്ള; സര്‍ക്കാരിനെ പിരിച്ച് വിടണം

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫറൂഖ് അബ്ദുള്ള.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ശേഷം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം കേന്ദ്രത്തോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടു.

പിഡിപിയിലെ അഹമ്മദ് ഖാനിനെയാണ് ഫറൂഖ് അബ്ദുള്ള തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്. 9199 വോട്ടിനാണ് ഫറൂഖിന്റെ ജയം. പിഡിപി. എം.പി താരിഖ് ഹമീദ് രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here