ശ്രീനഗറില്‍ വീണ്ടും ജനക്കൂട്ടത്തിന് നേരെ സൈനിക വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ അര്‍ധസൈനികരുടെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ബാരാമുള്ള ചാന്ദൂസ സ്വദേശി സജാദ് ഹുസൈന്‍ (23) ആണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബാട്മാലുവില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

ബിഎസ്എഫ് വാഹനത്തിന് നേരെ ഒരു സംഘമാളുകള്‍ കല്ലേറ് നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ജനക്കൂട്ടത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്. സംഭവത്തില്‍ മറ്റൊരു യുവാവിന് പരുക്കേല്‍ക്കുകയും ചെയ്തു.

ഇതിനിടെ പുല്‍വാമയില്‍ പൊലീസുമായി ഏറ്റുമുട്ടിയ 20 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News