പെരുമണ്‍ മണ്‍ട്രോതുരുത്ത് പാലം യാഥാര്‍ത്ഥ്യമാക്കുമെന്ന് മുകേഷ്; നടപ്പിലാകുന്നത് മണ്‍ട്രോതുരുത്തു നിവാസികളുടെ പതിറ്റാണ്ടുകളുടെ സ്വപ്‌നം

കൊല്ലം: കൊല്ലം പെരുമണ്‍ മണ്‍ട്രോതുരുത്ത് പാലം യാഥാര്‍ത്ഥ്യമാക്കുമെന്ന് കൊല്ലം എംഎല്‍എ എം മുകേഷ്. പാലം നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ക്ക് ബാക്കി തടസമായ ഭൂമി ഏറ്റെടുക്കലിന് വേഗത കൂട്ടാന്‍ പഞ്ചായത്ത് പ്രതിനിധികളും റവന്യൂ, പിഡബ്ലുഡി ഉദ്യോഗസ്ഥരുമായി മുകേഷ് എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു.

സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടികാട്ടി കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉപേക്ഷിച്ച പെരുമണ്‍ മണ്‍ട്രോതുരുത്ത് പാലം, പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ കിഫ്ബിയില്‍ നിന്ന് 60 കോടി രൂപ വകയിരുത്തി പാലം യാഥാര്‍ത്ഥ്യമാക്കാന്‍ തീരുമാനിച്ചിരുന്നു. 408 മീറ്റര്‍ നീളം വരുന്ന പാലത്തിന്റെ അപ്രോച്ച് റോഡിനായി പനയം മണ്‍ട്രോതുരുത്ത് വില്ലേജുകളിലായി 370 മീറ്റര്‍ നീളത്തില്‍ ഒരേക്കറോളം ഭൂമി ആവശ്യമായിരുന്നു ആദ്യം തയാറാക്കിയ ഡിപിആര്‍ പ്രകാരം പാലം നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകും ചെയ്തു. ഭൂമി ഏറ്റെടുത്ത് ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് മുകേഷ് ബന്ധപ്പെട്ടവരുമായി സ്ഥലം സന്ദര്‍ശിച്ചത്.

പദ്ധതിയുടെ ഫയലുകള്‍ കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പൊതുമരാമത്ത് പാലം വിഭാഗത്തിന് കൈമാറിയതോടെ മണ്ണ് പരിശോധന ഉള്‍പ്പടെയുള്ള സാങ്കേതിക നടപടികള്‍ താമസം വിനാ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. പതിറ്റാണ്ടുകളായുള്ള പെരുമണ്‍ മണ്‍ട്രോതുരുത്തു നിവാസികളുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. വിനോദ സഞ്ചാര മേഖലയ്ക്കും പാലം ഉണര്‍വ്വേകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News