പാകിസ്ഥാന്‍ ബോംബിട്ട് തകര്‍ക്കണമെന്ന് പ്രവീണ്‍ തൊഗാഡിയ; മോദി ഡൊണള്‍ഡ് ട്രംപിനെ മാതൃകയാക്കണം

അഹമ്മദാബാദ്: പാകിസ്ഥാനില്‍ ബോംബിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ മാതൃകയാക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ഐഎസ് ഭീകരരെ വധിക്കാനായി അഫ്ഗാനിസ്ഥാനിലെ ഒളിത്താവളങ്ങളില്‍ ബോംബിട്ട ട്രംപിന്റെ നടപടിയെ തൊഗാഡിയ പ്രകീര്‍ത്തിക്കുകയും ചെയ്തു.

കുല്‍ഭൂഷന്‍ ജാദവിനെ മോചിപ്പിക്കാന്‍ ഇന്ത്യ പാകിസ്ഥാനില്‍ ബോംബിടണം. അമേരിക്കയില്‍ നിന്ന് പതിനായിരം കിലോമീറ്റര്‍ അകലെയുള്ള അഫ്ഗാനിസ്ഥാനിലാണ് ട്രംപ് ബോംബാക്രമണം നടത്തിയത്. ദില്ലിയില്‍നിന്നും 800 കിലോമീറ്റര്‍ മാത്രം അകലെയുള്ള പാകിസ്ഥാനില്‍ സമാനമായ രീതിയില്‍ മോദി സര്‍ക്കാര്‍ ബോംബിടണമെന്നാണ് തൊഗാഡിയയുടെ ആവശ്യം. ജാംഷഡ്പുരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തൊഗാഡിയ.

കുല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്കു വിധിച്ച പാകിസ്ഥാനുമായി ഇനി യാതൊരു സമ്പര്‍ക്കത്തിന്റെയും ആവശ്യമില്ല. പാകിസ്ഥാനുമായുള്ള എല്ലാ വ്യാപാരഇടപാടുകളും നിര്‍ത്തണമെന്നും പ്രവീണ്‍ ആവശ്യപ്പെട്ടു.

അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ജനങ്ങളുടെയും മോദിയുടെയും സഹായം പ്രതീക്ഷിക്കുന്നുണ്ട്. ബാബറി മസ്ജിദ്-രാമക്ഷേത്ര തര്‍ക്കം കോടതിക്ക് പുറത്ത് പരിഹരിക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം പാലിക്കാന്‍ മറുവിഭാഗത്തിന്റെ സമ്മതം ആവശ്യമാണെന്നും തൊഗാഡിയ പറഞ്ഞു. രാജ്യവ്യാപകമായി ഗോവധ നിരോധനം നടപ്പിലാക്കാന്‍ നിയമം കൊണ്ടു വരണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News