ലോക മുത്തശി അന്തരിച്ചു; മരണം 117-ാം വയസില്‍

റോം: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ എമ്മ മൊറാനോ അന്തരിച്ചു. 117 വയസായിരുന്നു. ശനിയാഴ്ചയാണ് എമ്മ മരണത്തിന് കീഴടങ്ങിയത്.

1899 നവംബര്‍ 29നാണ് എമ്മ മൊറാനോ ജനിച്ചത്. 1800കളില്‍ ജനിച്ചവരുടെ അവസാന പ്രതിനിധിയായാണ് എമ്മയെ കണക്കാക്കുന്നത്. 2016 മെയ് 16നായിരുന്നു എമ്മയെ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

തൊണ്ണൂറ് വര്‍ഷം മുടങ്ങാതെ മൂന്നു മുട്ടകള്‍ കഴിക്കുന്നതാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്ന് എമ്മ മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ ഉറങ്ങാന്‍ കിടക്കുന്നതും ഒറ്റയ്ക്കുള്ള ജീവിതവുമാണ് തന്റെ പ്രായത്തിന്റെ രഹസ്യമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.

1938 മുതല്‍ ഒറ്റയ്ക്കാണ് എമ്മയുടെ ജീവിതം. ഭര്‍ത്താവിന്റെ ആക്രമണ സ്വഭാവം കാരണം ബന്ധം വേര്‍പിരിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News