ഐഎസിന് വേണ്ടി മരിക്കാന്‍ തയ്യാറായി മലയാളികള്‍; വിശുദ്ധയുദ്ധത്തിന് തയ്യാറായിരിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് സന്ദേശം; തിരികെവരാനുള്ള ബന്ധുക്കളുടെ അഭ്യര്‍ഥന തള്ളി

ദില്ലി: അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ക്യാമ്പിലുള്ള മലയാളികളുടെ സന്ദേശം വീണ്ടും ബന്ധുക്കള്‍ക്ക് ലഭിച്ചു. അമേരിക്കയുടെ ആക്രമണത്തില്‍ പതറില്ലെന്നും മരണംവരിക്കാന്‍ തങ്ങള്‍ തയ്യാറായിരിക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞദിവസത്തെ ആക്രമണത്തില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് ടെലഗ്രാം വഴിയാണ് സന്ദേശം ലഭിച്ചത്.

‘ഒരു സഹോദരന്‍ കൂടി സത്യവിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിയായിരിക്കുന്നു. തങ്ങളെല്ലാം അതേമാര്‍ഗത്തെ കാത്തിരിക്കുകയാണെന്ന് സന്ദേശത്തില്‍ പറയുന്നു. തങ്ങള്‍ ഒരു വിശുദ്ധയുദ്ധത്തിന് തയ്യാറായിരിക്കുകയാണെന്നും അവര്‍ പറയുന്നു. തിരികെവരാനുള്ള ബന്ധുക്കളുടെ അഭ്യര്‍ഥന വിഡ്ഢിത്തമാണെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞദിവസമാണ് ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു-43ബി ഉപയോഗിച്ച് നങ്കര്‍ഹാര്‍ മേഖലയിലെ ക്യാമ്പുകളില്‍ അമേരിക്ക ആക്രമണം നടത്തിയത്. സംഭവത്തില്‍ 90ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗികവിവരങ്ങള്‍

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here