ലെസ്ബിയന്‍സിന്റെ പ്രണയവും സൗഹൃദവും; ഹിറ്റായി ഈ വീഡിയോ

ലെസ്ബിയന്‍ സ്ത്രീകളുടെ പ്രണയവും സൗഹൃദവും പറയുന്ന ‘ലേഡീസ് ആന്‍ഡ് ജെന്റില്‍ വിമെന്‍’ എന്ന ഡോക്യുമെന്ററിയിലെ മനോഹരഗാനത്തിന് സോഷ്യല്‍മീഡിയയില്‍ വന്‍സ്വീകരണം. മാലിനി ജീവരത്‌നം ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് വീഡിയോ പ്രൊഡ്യൂസര്‍. കുട്ടി രേവതിയാണ് രചന.

ചെന്നൈ റെയിന്‍ബോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് നേടിയ ചിത്രമാണ് ലേഡീസ് ആന്‍ഡ് ജെന്റില്‍ വിമെന്‍. നോര്‍വേ തമിള്‍ ഫിലിം ഫെസ്റ്റിവലിലും ഡോക്യുമെന്ററി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഡോക്യുമെന്ററിക്ക് വേണ്ടി ലെസ്ബിയന്‍സുമായി അഭിമുഖം നടത്തിയപ്പോള്‍, സിനിമകളിലെ പ്രണയഗാനങ്ങളൊന്നും അവരെ ഉള്‍ക്കൊള്ളാത്തവയാണെന്ന് പറഞ്ഞെന്നും അതുകൊണ്ടാണ് ഇത്തരമൊരു മ്യൂസിക് വീഡിയോ പുറത്തിറക്കാന്‍ കാരണമായതെന്നും മാലിനി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News