10 ഹൈക്കോടതികളില്‍ 51 ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ; ശുപാര്‍ശ ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ സമിതിയുടേത്; ബോംബെ ഹൈക്കോടതിയില്‍ 14 ജഡ്ജിമാര്‍

ദില്ലി: 10 ഹൈക്കോടതികളില്‍ 51 ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ നല്‍കിയത്.

ബോംബെ ഹൈക്കോടതിയില്‍ 14ഉം പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ഒമ്പതും പട്‌ന, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ആറു പേര്‍ വീതവും ദില്ലി, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നാലു പേരെയും ജമ്മു കാശ്മീരില്‍ മൂന്നും ഝാര്‍ഖണ്ഡ്, ഗുഹാവത്തി എന്നിവിടങ്ങളില്‍ രണ്ട് പേരെ വീതവും നിയമിക്കാനാണ് ശുപാര്‍ശ.

1,079 ജഡ്ജിമാര്‍ വേണ്ട സ്ഥാനത്ത് ആകെ 679 പേര്‍ മാത്രമാണ് ഹൈക്കോടതികളിലുള്ളത്. കേസുകള്‍ നീണ്ടു പോകുന്നതിന് ഇത് കാരണമാവുന്നുവെന്ന് പരാതികളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News