ശശികലയുടെ അടുത്ത ബന്ധു ടി.വി മഹാദേവന്‍ കുഴഞ്ഞുവീണു മരിച്ചു

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലാ നടരാജന്റെ അടുത്ത ബന്ധു ടി.വി മഹാദേവന്‍ (47) കുഴഞ്ഞുവീണു മരിച്ചു. കുംഭകോണം തിരുവിതെമരുതൂറിലെ മഹാലിംഗേശ്വര സ്വാമതി ക്ഷേത്ര ദര്‍ശനത്തിനിടെ നെഞ്ചുവേദന അനുഭപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ശശികലയുടെ മൂത്ത സഹോദരന്‍ പേരതനായ ഡോ. വിനോദഗെന്റെ മകനാണ്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള ജയലളിതാ പേരവൈ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു മഹാദേവന്‍. 2011ല്‍ ശശികലക്കൊപ്പം അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയവരില്‍ മഹാദേവനും ഉള്‍പ്പെട്ടിരുന്നു. ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ശശികലയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇദ്ദേഹം ഇടം പിടിച്ചതും ചര്‍ച്ചയായിരുന്നു.

അതേസമയം, മഹാദേവന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജയിലില്‍ കഴിയുന്ന ശശികല പരോളിന് ശ്രമിക്കുന്നതായും വാര്‍ത്തകളുണ്ട്.

ഭാര്യ: എം. ചിത്രാ ദേവി. മക്കള്‍: ഹൃതിക, സുഭാഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News